കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 334 പേര് കോവിഡ് ബാധിച്ചു മരിച്ചു. 3,66,946 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 12237 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 160384 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 194325 പേര്‍ക്ക് രോഗം ഭേദമായി. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള മഹാരാഷ്ട്രയില്‍ 116752 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 5651 പേര് മരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ഇതുവരെ 1904 ജീവനുകളാണ് വൈറസ് കവര്‍ന്നെടുത്തത്... Read more
വൈദ്യുതി ചാര്‍ജില്‍ ഇളവ് നല്കുന്ന കാര്യം കെ.എസ്.ഇ.ബി പരിഗണിക്കുന്നു. വൈദ്യുതി ചാര്‍ജ് സൌജന്യമായിരുന്ന വിഭാഗം, കുറഞ്ഞ നിരക്ക് നല്കിയിരുന്നവര് എന്നിവര്‍ക്ക് ഇളവ് നല്കുന്നതിനെക്കുറിച്ചാണ് ആലോചന. ബില്ലിങ് പൂര്‍ത്തിയാകുന്ന ജൂണ്‍ 20 ന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. പ്രതിപക്ഷത്തിന് പിന്നാലെ സി.പി.ഐയും എതിര്ശബ്ദമുയര്ത്തിയതോടെയാണ് നടപടി. ലോക്ഡൌണ് കാലത്തെ വൈദ്യുതി ബില്ലിനെക്കുറിച്ചുയര്ന്നത് ഇതുവരെ കാണാത്ത പ്രതിഷേധമാണ്. മാധ്യമങ്ങളിലും സാമൂഹിക മാ... Read more
കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു. കല്യാട് ബ്ലാത്തൂര്‍ സ്വദേശി കെ പി സുനില്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഈ മാസം 16നാണ് സുനിലിന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സുനിലിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. കണ്ണൂർ ജില്ലയിലെ നാലാമത്തെ കോവിഡ് മരണമാണിത്. ഈ മാസം 12ആം തിയ്യതിയാണ് സുനിലിന് നേര... Read more
സംസ്ഥാനത്ത് ബുധനാഴ്ച 75 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 90 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 3, കൊല്ലം 14, പത്തനംതിട്ട 1, ആലപ്പുഴ 1, കോട്ടയം 4, എറണാകുളം 5, തൃശൂർ 8, മലപ്പുറം 11, പാലക്കാട് 6, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 4, കാസർകോട് 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 […] Read more
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കോവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ ഉചിതമായ മറുപടി കൊടുക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ആ ഭിന്ന... Read more