ചൈനീസ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ വിവോയുമായുള്ള കരാർ ഐപിഎൽ റദ്ദാക്കില്ലെന്ന് ബിസിസിഐ. ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന ആഹ്വാനത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിലപാട് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിൻ്റെ ടൈറ്റിൽ സ്പോൺസറാണ് വിവോ. “നിലവിൽ വിവോയുമായുള്ള സ്പോൺസർഷിപ്പ് റദ്ദാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ല. എന്നാൽ, വരും വർഷങ്ങളിൽ സ്പോൺസർഷിപ്പ് നയത്തിൽ മാറ്റം വരുത്തും. രാജ്യതാത്പര്യം മുൻനിർത്തി മാത്രമാ... Read more
തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിക്ക് കെപി അൻപഴകന് കൊവിഡ്. മണപ്പക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. ബുധനാഴ്ചയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന മന്ത്രി വടക്കൻ ചെന്നൈയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിച്ചിരുന്നു. ബുധനാഴ്ച റിപ്പോൺ കെട്ടിടത്തിൽ നടന്ന കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോ... Read more
ചാലക്കുടി നഗരസഭയിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബോഡി ഏറ്റുവാങ്ങി സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നഗരസഭ ഏറ്റവും നല്ല രീതിയിൽ നിർവഹിക്കുകയുണ്ടായി. ഇതിനായി നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ 11 ജീവനക്കാർ സ്വമനസ്സാലെ മുന്നോട്ട് വരികയാണ് ഉണ്ടായത്.കഴിഞ്ഞ ദിവസം നടന്ന കൗൺസിലിൽ ഈ ജീവനക്കാരെ ആദരിച്ചു. അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് തുക കൈമാറുകയും ചെയ്തു. കൊരട്ടി സ്വദേശിയായ കുലയിടത്തുകാരനായ എടത്താത്തറ നൗഷാദും ഈ കൂട... Read more
കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടൽ ഇതുവരെയും വിട്ടുമാറിയിട്ടില്ല. മലയാളികളുടെ പ്രിയപ്പെട്ട നടി മേഘ്ന രാജിന്റെ ഭർത്താവാണ് ചിരഞ്ജീവി സർജ. മേഘ്ന രാജ് നാല് മാസം ഗർഭിണിയായിരുന്നുവെന്നതും കുടുംബങ്ങൾക്കും പ്രേക്ഷകർക്കും സങ്കടമായി. മരണശേഷം ആദ്യമായി ചിരഞ്ജീവി സാർജയുമൊത്തുള്ള ചിത്രം പങ്കുവച്ച് മേഘ്ന രാജ്. തൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുന്നത്. ചിരു എന്നഭിസംബോധന ചെയ്താണ് മേഘ്ന ച... Read more
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്) അന്തരിച്ചു. തൃശൂർ ജൂബിലി മിഷന് ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇക്കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്തേഷ്യ നല്കിയപ്പോള് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിച്ചിരുന്നില്ല. ഹൈപോക്സിക് ബ്രെയിന്‍ ഡാമേ... Read more