കേരളത്തില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്... Read more
കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ജൂൺ 20, 21,22 തീയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ് യെല്ലോ അലർട്ട് കൊണ്ടുദ്ദേശിക്ക... Read more
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്നത്. 192 സാധുവായ വോട്ടുകളിൽ 184 എണ്ണമാണ് ഇന്ത്യ നേടിയത്. രണ്ടുവർഷത്തേക്കാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. ടി.എസ് തിരുമൂർത്തിയാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ ഇന്ത്യയുടെ പ്രതിനിധി. ഏഷ്യ-പസിഫിക് വിഭാഗത്തിലാണ് ഇന്ത്യ യുഎൻ രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2011-12 കാലഘട്ടത്തിനുശേഷം ഇതാദ്യമായാണ് ഇന്ത്യയ്ക്ക് സുപ്രധാന അംഗത്വം ല... Read more
തിരുവനന്തപുരം: വർഷങ്ങൾക്കുശേഷം ശ്രീശാന്ത് വീണ്ടും പന്തെറിയും. ഉടൻതന്നെ ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. ശ്രീശാന്തിന്റെ വിലക്ക് സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ് കെസിഎ നയം വ്യക്തമാക്കിയത്. ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ ശാരീരികക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് ആദ്യമായി ചെയ്യേണ്ടതെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു. അടുത്ത രഞ്ജി സീസണോടെ ശ്രീശാന്ത് കളിക്കളത്തില്‍ സജ... Read more
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തി ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിതല ചര്‍ച്ച. മേജര്‍ ജനറല്‍തല ച൪ച്ചയും പുനരാരംഭിച്ചു. ഇരുരാജ്യങ്ങളും റഷ്യയുടെ മധ്യസ്ഥതയില്‍ ജൂണ്‍ 22ന് യോഗം ചേരും. മൂന്ന് രാഷ്ട്രങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ചേരുന്ന യോഗത്തിലാകും അതിര്‍ത്തി സംഘര്‍ഷവും ചര്‍ച്ചയാവുക. അതിർത്തിയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ പുനരാരംഭിച്ച ചർച്ചകൾ മേജർ തലത്തിലാണ് മുന്നോട്ടു പോകുന്നത്. ഇരു രാജ്യങ്ങളുടെയും സൈനികർ മുഖാമു... Read more