അങ്കമാലിയില്‍ അച്ഛന് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില ഗുരുതരമായി തുടരുന്നു. തലക്കേറ്റ ക്ഷതത്തെത്തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. അങ്കമാലി ജോസ്പുരം സ്വദേശി ഷൈജു തോമസാണ് 54 ദിവസം പ്രായമുളള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പുലർച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാൾ വായുവിൽ ഉയർത്തി വീശിയെന്നാണ് വിവരം. ബോധം നഷ്ടമായപ്പോൾ കുഞ്ഞിനെ കട്ടിലിൽ കട്ടിലിൽ എറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തലക്ക... Read more
ആറാമത് അന്താരാഷ്ട്ര യോഗാദിനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം അദ്ദേഹം വിവരിച്ചു. യോഗ ഐക്യവും ഒരുമയും വർദ്ധിപ്പിക്കുന്നതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രാണായാമം എന്ന യോഗ അഭ്യസിക്കുന്നത് ശ്വാസകോശത്തിന്റെയും ശ്വാസനാളിയുടെയും ആരോഗ്യത്തിന് നല്ലതാണെന്നും ഇത് കോവിഡ് 19-നെ അതിജീവിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗ ഓരോരുത്തരെയും ശാന്തരാക്കുമെന്നും, ഇത് സമാധാനത്തോടെ... Read more
2020 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്. രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം12.10 ന് പൂർണ്ണതയിൽ എത്തും. നഗ്നനേത്രം കൊണ്ടോ സാധാരണ കണ്ണടകൾ ഉപയോഗിച്ചോ ഗ്രഹണം വീക്ഷിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനവും ഇന്നാണ്. 2020ലെ ആദ്യത്തേതും 100 വർഷത്തിനിടയിലെ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണമാണ് ഇന്നത്തേത്. രാവിലെ 9.15 മുതൽ 3.03 വരെയാണ് ഗ്രഹണം. 10.12ന് രാജസ്ഥാനിലാണ് തുടങ്ങുക. 11.49 ന് വലയം ദൃശ്യമാകും. 12. 10 ന് പൂർണ്ണതയിൽ എത്തും. രാജസ്ഥാൻ,... Read more
സംസ്ഥാനത്ത് ഞായറാഴ്ചകളിൽ എർപ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൌൺ ഇന്ന് ഉണ്ടാവില്ല. പ്രവേശന പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാത്രമായി നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. മദ്യ വിൽപ്പനശാലകൾ തുറന്ന് പ്രവർത്തിക്കുമെന്നും സർക്കാർ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നേരത്തെ സംസ്ഥാനത്ത് ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തിയിരുന്നു. ഇതിനാണ് ഇന്നത്തേക്ക് മാത്രമായി ഇളവ് നൽകിയത്. വിവിധ കോഴ്സുകളുടെ പ്രവേശന പരീക്ഷകൾ നടക്കുന്നത് ചൂണ... Read more
മുൻ നായകൻ മഷറഫെ മൊർതാസക്ക് പിന്നാലെ ബംഗ്ലാദേശ് സ്പിന്നർ നസ്മുൽ ഇസ്ലാമിനും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഡെയിലി സ്റ്റാർ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 28കാരനായ താരം രാജ്യത്ത് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ച നാരായൺ ഗഞ്ജിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മുൻ ബംഗ്ലാദേശ് താരവും ഓപ്പണർ തമീം ഇക്ബാലിൻ്റെ സഹോദരനുമായ നഫീസ് ഇക്ബാലിനും കൊവിഡ് സ്ഥിരീകരിച്ചതയി റിപ്പോർട്ടുകളുണ്ട്. അദ്ദേഹം ഇപ്പോൾ ഹോം ക്വാറൻ്റീനിലാണെന്നാണ് റിപ്പോർട്ട്. അതേ സമയം, വ്... Read more