ന്യൂഡൽഹി: അതിർത്തിയിൽ ചൈന പ്രകോപനമുണ്ടാക്കിയാൽ ഉടൻ തിരിച്ചടി നൽകാനുള്ള പൂർണ സ്വാതന്ത്ര്യം സൈന്യത്തിന് നൽകി ഇന്ത്യ. 3,500 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ- ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സായുധ സേനയോടാണ് പ്രകോപനമുണ്ടായാലുടൻ തിരിച്ചടിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിർദ്ദേശിച്ചിരിക്കുന്നത്. ഉന്നതതല യോഗത്തിലാണ് അതിർത്തി തർക്കത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഉന്നതതല യോഗത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ... Read more
ഉറവിടം അറിയാത്ത കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് അതീവജാഗ്രത.സ്ഥിതി ഗുരുതരമാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. തിരുവനന്തപുരത്തെ ഡല്‍ഹി പോലെയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് കുറ്റപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ രോഗം ബാധിച്ച ഏഴ് പേര്‍ക്ക് എവിടെ നിന്ന് രോഗം വന്നുവെന്ന് കണ്ടെത്താന്‍ കഴിയാത്തതാണ് ആരോ... Read more
മുല്ലപ്പളളിയെ ഉന്നംവെച്ച് കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന് കരുതേണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു വിവാദ പരാമർശത്തിന്റെ പേരിൽ മുല്ലപ്പളളിയെയും പ്രതിപക്ഷത്തെയും കടന്നാക്രമിക്കാനുളള ഭരണപക്ഷത്തിന്റെ ശ്രമത്തെ പ്രതിരോധിക്കാൻ യു.ഡി.എഫ് . മുല്ലപ്പളളിയെ ഉന്നംവെച്ച് കോൺഗ്രസിനെ ദുർബലപ്പെടുത്താമെന്ന് കരുതേണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി മറുപടിയുമായി പ്രതിപക്ഷനേതാവ് മാധ്യമങ്ങളെ കാണും. മുല്ലപ്പളളിയുടെ പ്രസ്താവനയെ തളളി ലീഗ് നേതൃത്വം രംഗത്ത് വന്നു ആരോഗ്യ മ... Read more
പെരുമ്പാവൂർ മുടിയ്ക്കൽ സ്വദേശിനി രമ്യ (13) ആണ് മരിച്ചത്. പെരുമ്പാവൂർ മുടിക്കൽ ചാഴികുളത്തിൽ മീൻ പിടിക്കുന്നതിനിടെയാണ് വിദ്യാർത്ഥിനി കാൽ വഴുതി കുളത്തിൽ വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മറ്റു കുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരെത്തി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ ഫയർഫോഴ്സ് എത്തിയാണ് രമ്യയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പിന്നീട് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ച... Read more
62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം നടി ഉഷ റാണി അന്തരിച്ചു. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അഹം, ഏകല്യവൻ, മഴയെത്തും മുൻപേ, പത്രം, തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങൾ. അന്തരിച്ച സംവിധായകൻ എൻ.ശങ്കരൻനായരുടെ ഭാര്യയാണ്. സംസ്കാരം ചെന്നൈയില്‍... Read more