ആർ ഗോപാലകൃഷ്ണൻ കായത്തിൻ്റെ കഥ…. ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമായ കായം, ഒരു സസ്യത്തിൻ്റെ കറയാണ്. ഇംഗ്ലീഷ്: Asafoetida. ശാസ്ത്ര നാമം: Ferula assafoetida. അറേബ്യൻ രോഗ ചികിത്സയാണ് കായത്തിനെ ലോകത്തിൽ പ്രസിദ്ധരാക്കിയത്. ( ആയുർവേദ മരുന്നുല്പാദനത്തിനും കായം വ്യാപകമായി ഉപയോഗിച്ചുവരുന്നു.) ഫ്രാന്‍സ്, പേര്‍ഷ്യ, അഫ്ഗാനിസ്ഥാന് എന്നീ നാടുകളിലാണ് ഈ സസ്യം കൂടുതലായി വളരുന്നത്. ഇന്ത്യയിലും കണ്ടുവരുന്നു. കേരളത്... Read more
മൂന്ന് ദിവസത്തെ റഷ്യാ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് ഇന്ന് പുറപ്പെടും. റഷ്യയിൽ നിന്ന് യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് രാജ്നാഥിന്റെ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം. മോസ്കോ വിക്ടറി ഡേയിൽ നടക്കുന്ന പരേഡിലും രാജ്നാഥ് പങ്കെടുക്കും. ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ സംവിധാനമായ എസ്400 ന്റെ കൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള സമ്മർദ്ദങ്ങൾ ഇന്ത്യ നടത്തും. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് എസ്400 സംവിധാനത്... Read more
കോട്ടയത്ത് കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയലിനെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളി മുറ്റത്തെ കിണറ്റിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ട് മുതലാണ് ഫാ. ജോർജിനെ കാണാതായത്. മൊബൈൽ ഫോൺ നിശബ്ദമാക്കിവച്ച് മുറി ചാരിയിട്ട നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തിരുന്നു. വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്. ചങ്ങ... Read more
തൃശൂർ കോർപറേഷനിൽ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോർപറേഷനിലെ ആരോഗ്യവിഭാഗം ഓഫീസ് അടച്ചു. രോഗം സ്ഥിരീകരിച്ചയാൾ എത്തിയ യോഗത്തിൽ പങ്കെടുത്ത മന്ത്രി വി എസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പോയി. മുൻപ് രോഗം സ്ഥിരീകരിച്ച കോർപറേഷൻ ജീവനക്കാരിൽ നിന്നാകാം ആരോഗ്യപ്രവർത്തകയ്ക്ക് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായതെന്നാണ് വകുപ്പിന്റെ അനുമാനം. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം നിരീക്ഷണത്തിൽ പോകേണ്ടവരുടെ പട്ടിക തയാറാക്കും. അതേസമയം യോഗത്തിൽ പങ്കെടുത്ത മേയർ... Read more
സംസ്ഥാനത്ത് സമൂഹവ്യാപന ഭീതി കൂട്ടി ഐസിഎംആർ പഠനം. ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ് വന്നു പോയതായി സെറോ സർവൈലൻസ് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗം വന്നുപോയവരുടെ ശരീരത്തിൽ ഇമ്യൂണോഗ്ലോബുലിൻ ജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു പരിശോധന. 1193 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്നാണ് പരിശോധന നടത്തിയത്. Read more