ബാഴ്സക്കും റയലിനും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്… റയല്‍ സോസിഡാഡിനെതിരെ 2-1ന്റെ ജയത്തോടെ ലാലിഗ കിരീട പോരാട്ടത്തിന്റെ നിയന്ത്രണം റയല്‍ മാഡ്രിഡ് ഏറ്റെടുത്തു. ഈ ജയത്തോടെ ബാഴ്സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ലാലിഗയില്‍ ഒന്നാമതെത്തി. ഇരുടീമുകള്‍ക്കും ഒരേ പോയിന്റാണെങ്കിലും നേര്‍ക്കുനേരെയുള്ള പോരാട്ടങ്ങളിലെ മുന്‍തൂക്കമാണ് റയലിനെ ഒരുപടി മുന്നിലെത്തിച്ചത്. വിനീഷ്യസ് ജൂനിയറിനെ ഫൗ... Read more
ഇത്തവണ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മെയ് രണ്ടാം വാരമാണ് സ്വർണ വില 35,000 രൂപ കടന്നത് സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമാണ് ഇന്നത്തെ വില. ഇത്തവണ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മെയ് രണ്ടാം വാരമാണ് സ്വർണ വില 35,000 രൂപ കടന്നത്. കഴിഞ്ഞയാഴ്ച പവന് 35,120 രൂപയായിരുന്ന സ്വര്‍ണ വില ക്രമേണ വര്‍ധിക്കുകയായിരുന്നു. വരും ദിവസങ്ങളിലും സ്വർണത്തിന് വില ഉയരാനാണ് സാധ്യത. ഏപ്രിൽ പകുതിയോടെ ഒരു പവൻ [... Read more
കനത്ത മഴയിൽ കണ്ണൂരിൽ വ്യാപക നാശനഷ്ടം. തലശേരി നഗരവും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിർത്താതെ പെയ്ത കനത്ത മഴയിലാണ് തലശേരി നഗരം വെള്ളത്തിൽ മുങ്ങിയത്. മാടപ്പീടിക, ടിസി മുക്ക്, കുയ്യാലി,വാടിക്കൽ തുടങ്ങിയ മേഖലകളിലും വെള്ളം കയറി. കഴിഞ്ഞ വർഷത്തെ കാലവർഷക്കെടുതിയിലും പ്രശ്നമുണ്ടായിട്ടില്ലാത്ത മേഖലകളും ഇത്തവണ വെള്ളത്തിനടിയിലായി. നി... Read more
കോട്ടയം ഈരാറ്റുപേട്ട നഗരസഭയില്‍ ചെയര്മാന് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിന്റെ വിഎം സിറാജ് രാജി വച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നാക്കുന്നത്. കോണ്‍ഗ്രസ് പ്രതിനിധിയാണ് ചെയര്മാന് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നേരത്തെ മുസ്ലിം ലീഗ് ചെയര്മാന് സ്ഥാനം രാജിവെക്കാന്‍ തയാറാകാതെ വന്നതോടെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചിരുന്നു. അതുകൊണ്ട് തന്നെ അട്ടിമറി നടക്കാനുളള സാധ്യതയുമുണ്ട്. 28 സീറ്റുള്ള നഗരസഭയില്‍ മുസ്ലിം ലീഗിന്... Read more
പാക് ആക്രമണത്തിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖക്ക് സമീപം പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് സൈനികൻ മരിച്ചത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ 3.30ഓടെയാണ് സംഭവം നടന്നത്. കൃഷ്ണ ഗൈതിയിലാണ് സംഭവമുണ്ടായതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. നായിബ് സുബേദാറായ സേനാംഗമാണ് മരിച്ചത്. പൂഞ്ച്, രജൗരി ജില്ലകളിലെ വിവിധ സെക്ടറുകളിലായി നിരവധി തവണയാണ് പാകിസ്താൻ വെടിനിർത്തൽ ലംഘനം നടത്തിയത്. ജൂൺ അഞ്ച് മുതലുള്ള ആക്രമണത്തിൽ മൂന്ന് സൈനികർക്കാ... Read more