തണല്‍ പദ്ധതിയിലെ 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണെന്നും മന്ത്രി തിരുവനന്തപുരം: അച്ഛന്റെ ക്രൂരമർദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കുട്ടിയുടെ ചികിത്സ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ശിശു സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ട... Read more
ദിലീപ് പ്രതിയായ കേസിൽ ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്താരം ആരംഭിച്ചു. ക്രോസ് വിസ്താരം മൂന്ന് ദിവസം നീണ്ടേക്കും. നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ പുനരാരംഭിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ 15ന് ക്രോസ് വിസ്താരത്തിന് തിയ്യതി നിശ്ചയിച്ചിരുന്നെങ്കിലും ദിലീപിന്റെ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനാൽ വിസ്താരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇനി മൂന്ന് ദിവസത്തേക്ക് നടിയുടെ വിസ്താരമാകും... Read more
നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും പ്രതിഷേധ സമരങ്ങൾക്ക് അയവില്ലാതെ തലസ്ഥാന നഗരി. നിരവധി സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് ഇന്നും സെക്രട്ടറിയറ്റ് പരിസരം സാക്ഷിയായി. സാമൂഹിക അകലം പാലിക്കാതെയാണ് പല സമരങ്ങളും അരങ്ങേറിയത്. അതേസമയം, പാർട്ടി ഓഫീസിൽ ഉപവാസ സമരം നടത്തി സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ മാതൃകയായി. പ്രവാസി വിഷയമുയർത്തിയുളള സമരങ്ങളായിരുന്നു അധികവും ഉണ്ടായിരുന്നത്. മുസ്ലീംലീഗ് എംഎൽഎമാരുടെ ധർണയായിരുന്നു ആദ്യ പരിപാടി. പ്രവർത്തക പങ്കാളിത്തം കുറക്കാനും സാനി... Read more
വയനാട് പുൽപ്പളളി ബസവൻകൊല്ലിയിൽ കഴിഞ്ഞ ദിവസം 24കാരനെ ആക്രമിച്ച് കൊന്ന നരഭോജി കടുവയെ പിടികൂടാൻ ഇന്ന് കാട്ടിൽ വ്യാപക തെരച്ചിൽ നടത്തുന്നു. ബസവൻകൊല്ലി പണിയ കോളനിയിലെ 24കാരനായ ശിവകുമാറിന്റെ മരണം ഉൾക്കൊളളാൻ കുടുംബത്തിനും പ്രദേശത്തുകാർക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ നാല് പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 16ന് ഉച്ചയോടെയാണ് കോളനിയിൽ നിന്ന് വനത്തിലേക്ക് വിറക് ശേഖരിക്കാൻ 24കാരനായ ശിവകുമാർ പോയത്. വൈകുന്നേരമായിട്ടും കാണാത... Read more
അടുത്ത മത്സരം ജയിച്ച് ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കണമെങ്കില്‍ ഇനി മാഞ്ചസ്റ്റര്‍ സിറ്റി കൂടി കനിയണം… ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 103 ദിവസത്തെ ഇടവേളക്കുശേഷം കളത്തിലിറങ്ങിയ ലിവര്‍പൂളിന് സമനില. അയല്‍ക്കാരായ എവര്‍ട്ടനുമായുള്ള മെര്‍സിസൈഡ് ഡെര്‍ബിയില്‍ ആര്‍ക്കും ഗോള്‍ നേടാനായില്ല. രണ്ട് വിജയം മാത്രം അകലെ കിരീടം സ്വപ്നം കണ്ടിറങ്ങിയ ലിവര്‍പൂളിന് ഇതോടെ അടുത്തകളിയില്‍ കിരീടം ഉറപ്പിക്കണമെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സര ഫലം കൂട... Read more