കോഴിക്കോട് പൊറ്റമ്മൽ അപ്പോളോ ഗോൾഡ് ഷോറൂമിൽ വൻ തീപിടുത്തം. എട്ട് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. ആളപായമില്ല. ഷോറൂമിന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് രാവിലെ 11.30 യോട് കൂടിയാണ് അപ്പോളോ ഗോൾഡ് ഷോറൂമിൽ തീപിടുത്തമുണ്ടായത്. ആഭരണ നിർമാണവും വിൽപനയും നടക്കുന്ന മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീ പിടിച്ചത്. ജീവനക്കാർ ഉൾപ്പെടെ 25ഓളം ആളുകൾ സംഭവ സമയത്ത് ഷോറൂമിൽ ഉണ്ടായിരുന്നു. പുക ഉയരുന്... Read more
മാർത്തോമാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയ്ക്ക് ഇന്ന് തൊണ്ണൂറാം പിറന്നാൾ. ഒരു വർഷം നീണ്ട് നിൽക്കുന്ന നവതി ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മൽപ്പാന്റെ കുടുംബമായ പാലക്കുന്നത്ത് തറവാട്ടിൽ 1931 ജൂൺ 27 നായിരുന്നു ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ ജനനം. മത സൗഹാർദവും മാനവ മൈത്രിയും ഊന്നിപറഞ്ഞ തിരുമേനി ജനങ്ങൾ... Read more
എറണാകുളം ചൊവ്വരയില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 95 പേരുടെ പരിശോധന ഫലം നെഗറ്റീവ്. ആരോഗ്യ പ്രവര്‍ത്തക വാക്സിനേഷന് നല്കിയ കുട്ടികളുടെയും അമ്മമാരുടെയും ഫലമാണ് നെഗറ്റീവ് ആയത്. സമ്പര്‍ക്ക പട്ടികയിലുള്ള 50 പേരുടെ പരിശോധന ഫലം കൂടിയാണ് ഇനി ലഭിക്കാനുള്ളത്. ചൊവ്വരയില്‍ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക 73 കുട്ടികള്‍ക്ക് വാക്സിനേഷന് നല്കിയ സാഹചര്യത്തിലാണ് കുട്ടികളുടെയും അമ്മമാരുടെയും സ്രവം പരിശോധനക്ക് അയച്ച... Read more
കോട്ടയം നാട്ടകത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കത്ത് നിന്ന് കാണാതായ യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞ സംഭവം ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം. മകന്റെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ വൈക്കം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവം ആസൂത്രിത കൊലപാതകമാണെന്ന് മരിച്ച ജിഷ്ണു ഹരിദാസിന്റെ (23) വല്യച്ഛൻ ശശിധരൻ ആരോപിച്ച Read more
‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന മാറ്റിനിർത്തപ്പെട്ടതിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ തെറ്റെന്ന് തോന്നിയവയിൽ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ബാക്കിയെല്ലാം ദുർവ്യാഖ്യാനങ്ങള്‍ ആണെന്ന് റമീസ് പറയുന്നു. നിരപരാധിത്വം സമൂഹത്തിന് മുന്നിൽ ബോധിപ്പിക്കുമെന്നും റമീസ്. സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന വിവരവും റമീസ് സമൂഹമാധ്യമത്തിൽ നല്കിയ കുറിപ്പിലൂടെ സ്ഥിരീകരിച്ചു. റമീസ് പറഞ്ഞത്, ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ... Read more