തിരുവനന്തപുരം: ലോകത്ത് മറ്റ് എല്ലാ മേഖലകളിലും കോവിഡ് പ്രതികൂലമായി ബാധിച്ചപ്പോള്‍ അപകടങ്ങളിലും, റോഡ് സുരക്ഷയിലും അത് അനുകൂലമായി. റോഡ് അപകടങ്ങളും അപകടമരണവും 80 ശതമാനത്തോളം കുറഞ്ഞതായാണ് കണക്ക്. ലോക്ഡൗണിന് മുമ്പുള്ള മൂന്നു മാസങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപകടങ്ങള്‍ കുറഞ്ഞിരുന്നു. മാർച്ച് 24 ന് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നു. മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ആകെ 68 ദിവസത്തില്‍ 1592 റോഡ് അപകടങ്ങളാണ് നടന്നത്. 193 മരണം.... Read more
സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് തിങ്കളാഴ്ച നിലവില്‍ വന്നേക്കും. മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് അതേപടി സര്‍ക്കാരിലേക്ക് നല്‍കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.വര്‍ദ്ധനവ് കോവിഡ് കാലത്തേക്ക് മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കി. കോവിഡ് കാലത്ത് ബസ് വ്യവസായം മുന്നോട്ട് പോകണമമെങ്കില്‍ നിരക്ക് വര്‍ദ്ധനവ് അത്യാവശ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന്... Read more
എസ്.എസ്.എല്‍.സി ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി കൈറ്റ്. അടുത്ത് ചൊവ്വാഴ്ചയാണ് എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം. www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈല്‍ ആപ് വഴിയുമാണ് എസ്.എസ്.എല്‍.സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട്... Read more
കൊവിഡ് രാജ്യത്ത് കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് വ്യാപനം രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്കും എത്തിയെന്നും എന്നാൽ രാജ്യത്തെ സർക്കാരിന് ഇതിനെക്കുറിച്ച് യാതൊരു പദ്ധതിയുമില്ലെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് നിശബ്ദനാണ്. പ്രധാനമന്ത്രി കൊവിഡിനോട് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പൊരുതാൻ തത്പരനല്ലെന്നും രാഹുൽ. ‘കൊവിഡ് രാജ്യത്തെ മറ്റ് സ്ഥലങ്ങ... Read more
കോട്ടയം മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. പതിനഞ്ച് വയസുകാരിയും സുഹൃത്തും വിഷം കഴിച്ച ശേഷം പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചികിത്സയ്ക്കിടെ നടത്തിയ വൈദ്യപരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ 20 വയസുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്. കോട്ടയം മടുക്ക സ്വദേശികളായ, അനന്തു, മഹേഷ്, ചെറുവള്ളി എസ്റ്റേറ്റ് സ്വദേശി രാഹുൽ രാജ് എന്നിവരാണ് 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റ... Read more