കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുമണി വരെയാണ് നഗരം അടച്ചിടുന്നത്. ബ്രഹത് ബംഗലൂരു മഹാനഗരപാലികെ പരിധിക്ക് അകത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊലീസിന്റെയും അധികൃതരുടെയും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബംഗലൂരു കോര്പ്പറേഷന് കമ്മീഷണര്‍ അനില്‍കുമാര്‍ മുന്നറിയിപ്പ് നല്കി... Read more
അങ്കമാലിയിൽ അച്ഛന്റെ ക്രൂരമർദ്ദനതിന് ഇരയായ കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തിരികെ നേപ്പാളിലേക്ക് മടങ്ങുന്നത് വരെ ഇവരുടെ സംരക്ഷണം ശിശു ക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്. അച്ഛന്റെ മർദ്ദനത്തിൽ കുട്ടിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയോട്ടിയിലും തലച്ചോറിലും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയയും വേണ്ടി വന്നു. കോലഞ... Read more
കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ആള് മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീൻ ആണ് മരിച്ചത്. 24 ന് ഗൾഫിൽ നിന്നെത്തിയ ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണം. Read more
ഇടുക്കി രാജാപ്പാറയിൽ കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ കേസ്. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയ് കുര്യനെതിരെയാണ് ശാന്തൻപാറ പൊലീസ് കേസെടുത്തത്. മുന്നൂറോളം പേര് പരിപാടിയില്‍ പങ്കെടുത്തു. ഒരു റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും. തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ പുതിയ വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജൂണ്‍ 28ന് പാര്‍ട്ടി സംഘടിപ്പിച്ചത്. രാത്രി 8 മണിക്ക് ആരംഭിച്ച പരിപ... Read more
ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ് എന്നീ വിമാനവാഹനികൾ ശനിയാഴ്ച മുതൽ ദക്ഷിണ ചൈനാ കടലിലുണ്ടാകുമെന്ന് സ്ട്രൈക്ക് ഗ്രൂപ്പ് കമാൻഡറെ ഉദ്ധരിച്ച് യുഎസ് വാർത്താ ഏജൻസി വ്യക്തമാക്കി. “പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പങ്... Read more