ഇതര സംസ്ഥാനങ്ങളിലേക്ക് ഉള്ള യാത്രക്ക് പ്രത്യേക പാസ് ആവശ്യമില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തില്‍ കേരളത്തിന് ആശങ്കയുണ്ടെന്ന് മന്ത്രി എ.കെ ബാലന്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റെജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമെ കേരളത്തിലേക്ക് പ്രവേശിപ്പിക്കൂ. രജിസ്റ്റര്‍ ചെയ്ത് വരുന്നവര്‍ക്ക് എല്ലാ ചെക്ക്പോസ്റ്റ് വഴിയും പ്രവേശനം നല്‍കും സംസ്ഥാന അതിര്‍ത്തി കടന്നുള്ള യാത്രക്ക് ഉള്ള നിയന്ത്രണം എടുത്ത് കളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ തീരമാനം... Read more
ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആയുഷ് വകുപ്പ് മന്ത്രി ധരം സിംഗ് സൈനിക്കാണ് രോഗം സ്ഥിരീകരിച്ചത്. സഹാറന്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ധരം സിംഗ്. ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെയെല്ലാം നിലവില്‍ ക്വാറന്റൈനിലാക്കി. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന് മുമ്പ് മന്ത്രിസഭയിലെ ഗ്രാമവികസന മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. Read more
പാലക്കാട് കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി പരിശോധനാ ഫലം വരും മുമ്പ് ക്വാറന്റീനില്‍ നിന്ന് കടന്നുകളഞ്ഞു. ഇദ്ദേഹത്തെ കോഴിക്കോട്- കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസില്‍ വെച്ച് പിടികൂടി. പാലക്കാട് തൃത്താലയിൽ നിന്നും കോഴിക്കോട് വരെ ബൈക്കിൽ സുഹൃത്തിനൊപ്പമാണ് ഇയാള്‍ യാത്ര ചെയ്തത്. 23ന് തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് എത്തിയ ഇയാള്‍ തൃത്താലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഈ മാസം 30നാണ് സ്രവം പരി... Read more
കൊരട്ടി JTS ജംഗ്ഷനിലെ വെള്ളകെട്ടിന് പരിഹാരമായി. ചാലക്കുടി നിയോജക മണ്ഡലം M. P.ബെന്നി ബെഹനാന്റെ ഇടപെടലിനെത്തുടർന്ന് ഈ പ്രശ്നത്തിൽ സത്വര നടപടിയായി. കഴിഞ്ഞ പ്രളയകാലത്തു റോഡിനു സമീപത്തുള്ള വീടുകളിലേക്ക് വ്യാപാകമായി വെള്ളം കയറിയിരുന്നു. പൈപ്പുകൾ ശനിയാഴ്ച എത്തിചേർന്നു. തിങ്കളാഴ്ച മുതൽ പണി തുടങ്ങും. നാഷണൽ ഹെവേയുടെ ജോലികൾ നടന്നപ്പോൾ വെള്ളം പോകുവാനുണ്ടായിരുന്ന കാനകളിൽ മണ്ണ് അടിഞ്ഞതാണ് വെള്ളകെട്ടിന് കാരണം. ഏറെ നാളായി മുടങ്ങികിടന്ന ഈ പദ്ധതിയുടെ നടത്തിപ്പിലൂട... Read more