ആഗസ്ത് 15ന് കോവാക്സിൻ പുറത്തിറക്കണമെന്ന് ഐസിഎംആര്‍ നിർദേശം ഉണ്ടെങ്കിലും സാധ്യമായേക്കില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. മൂന്ന് മാസമെങ്കിലും പരീക്ഷണം പൂർത്തിയാക്കാൻ ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. “ഇത് വെല്ലുവിളി നിറഞ്ഞതും വിഷമം പിടിച്ചതുമായ ജോലിയാണ്. വാക്സിന് ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഫലം ലഭിച്ചാല്‍ തന്നെ വാക്സിന് ഉടന്‍ വന്‍തോതില്‍ നിര്‍മിക്കുക എന്നത് അടുത്ത വെല്ലുവിളിയാണ്”- എയിംസ് ഡയറക്ടര്‍ രണ്‍ദീപ്... Read more
ഇടുക്കി അടിമാലിയില്‍ ഹണിട്രാപ്പിലൂടെ പണം തട്ടിയ സംഘത്തിനെതിരെ കൂടുതല്‍ പരാതികള്‍. അടിമാലി സ്വദേശികള്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ നാല് പേരില്‍ മൂന്ന് പേരെ കോടതി റിമാന്‍ഡ് ചെയ്തു. അടിമാലി സ്വദേശികളായ ലതാദേവി, അഭിഭാഷകന് ബെന്നി മാത്യു, ഷൈജന്‍, മുഹമ്മദ് എന്ന് വിളിക്കുന്ന ഷമീര്‍ എന്നിവരാണ് പണം തട്ടിയെടുത്ത കേസില്‍ ഇന്നലെ അറസ്റ്റിലായത്. അടിമാലി സ്വദേശിയായ വ്യാപാരിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്ഥലക്ക... Read more
ജൂലൈ 29 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷ റദ്ദാക്കി. നവംബറിലെ പരീക്ഷയ്ക്കൊപ്പം നടത്തുമെന്ന് ഐസിഎഐ അറിയിച്ചു. പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകും. കൊവിഡ് സാഹചര്യത്തിലാണ് തീരുമാനം. പരീക്ഷ വ്യവസ്ഥകളിൽ കടുംപിടുത്തം ഉപേക്ഷിക്കണമെന്നും, പരീക്ഷ തീയതിയിലും കേന്ദ്രങ്ങളിലും സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കണമെന്നും സുപ്രിംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. Read more
പിസി ജോർജ് യുഡിഎഫിലേയ്ക്ക് കടക്കുന്നുവെന്ന് സൂചന. ജനപക്ഷം പാർട്ടിയെ യുഡിഎഫിൽ എത്തിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പി.സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഇത് സ്ഥിരീകരിക്കുന്ന രീതിയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും മുന്നണിയിൽ കടക്കുമെന്ന് പിസി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു. പി.ജെ ജോസഫുമായി ലയിക്കണമെന്നാണ് പിസി ജോർജിന് മുമ്പാകെ കോൺഗ്രസ് വച്ച നിർദേശം. എന്നാൽ ലയന സാധ്യത പി.സി ജോർജ് തള... Read more
നാഗാലാൻഡിൽ ഇനി പട്ടിയിറച്ചി വിൽക്കുന്നതും പാകം ചെയ്യുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവായി. സംസ്ഥാന ചീഫ് സെക്രട്ടറി തെംജെൻ ജോയിയുടെതാണ് ഉത്തരവ്. വ്യാപാര താത്പര്യങ്ങൾ മുൻനിറുത്തി പട്ടികളെ വിൽക്കുന്നതിനും ഡോഗ് മാർക്കറ്റിൽ അവയെ ഭക്ഷണത്തിനായി മുറിച്ചു വിൽക്കുന്നതിനും അടക്കമാണ് നിരോധനം. രാജ്യസഭാ മുൻ എം.പി പ്രിതീഷ് നന്ദിയാണ് പട്ടികളെ ഇറച്ചിക്കായി വിൽപ്പന നടത്തുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മാർക്കറ്റിൽ തങ്ങളുടെ ഊഴം കാത്ത് ചാക്കിന... Read more