കേരള സർക്കാരിൻ്റെ ഒരു കോടി ഫല വർഗ്ഗ തൈ വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് കൊരട്ടി കൃഷി ഭവനിൽ ഗ്രാഫ്റ്റ് സപ്പോട്ട, നാരകം എന്നിവ വന്നിട്ടുണ്ട്. നാരകം ഒന്നിന് 8 രൂപയും , സപ്പോട്ട ഒന്നിന് 15 രൂപയുമാണ്. വാർഡിൽ ഇതുവരെ ഫലവർഗ്ഗ തൈകൾ കിട്ടാത്തവർക്ക് മാത്രമേ ഈ തൈകൾ ലഭിയ്ക്കുകയുള്ളു. കരം തീർത്ത രസീതിൻ്റെ കോപ്പിയുമായി (2020-21) വരുന്നവർക്കു തൈകൾ നൽകുമെന്നു കൊരട്ടി കൃഷി ഓഫീസർ അറിയിച്ചു. Read more
അനിൽ ജോസഫ് പി സുനിൽ ഗാവസ്കർ – ബാറ്റിംഗ് സിംഫണി ഓഫ് ഇന്ത്യൻ ക്രിക്കറ്റ്സുനിൽ ഗാവസ്കർ എന്ന വിസ്മയം ഇന്ത്യൻ ക്രിക്കറ്റിൽ നടത്തിയ തേരോട്ടം കണ്ടാൽ ഏതൊരു ക്രിക്കറ്റ് ആരാധകനും ഒന്ന് ആശ്ചര്യപ്പെടും. ഈ റെക്കോർഡുക്കൾ എങ്ങനെ ആ കാലഘത്തിൽ മറികടന്നു എന്ന്. ഒരു ടെക്നിക്കൽ പെർഫെക്റ്റ് ടെസ്റ്റ് പ്ലയെർ എന്ന് പൂർണമായും അടിവരയിട്ട് പറയാം അദ്ദേഹത്തെ. ഒരിക്കലും ഒരു ആക്രമണ ശൗര്യം നിറഞ്ഞ ഒരു ഇന്നിംഗ്സ് അദ്ദേഹം കളിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ നമ്മൾ ഒരു നിമിഷം [... Read more
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സെക്രട്ടറിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. വേങ്ങാട് സ്വദേശിയായ 40 വയസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം നാല് വരെ ചീഫ് സെക്രട്ടറിക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ച് ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നില്ലെന്നാണ് വിവരം. ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പർക്ക പട്ട... Read more
നേപ്പാളിലെ കേബിൾ ടിവി ഓപ്പറേറ്റർമാർ ഇന്ത്യൻ ടിവി ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തി. ദൂരദർശൻ ഒഴികെയുള്ള ചാനലുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ചാനലുകൾ ബാൻ ചെയ്തതിന് ഔദ്യോഗിക വിശദീകരണമെന്നും നൽകിയിട്ടില്ല. ‘ഇന്ന് വൈകുന്നേരം മുതൽ ഞങ്ങൾ ഇന്ത്യൻ ചാനലുകളുടെ സിഗ്നലുകൾ നിർത്തി വച്ചു’ നേപ്പാളിലെ മെഗാ മാക്സ് ടിവിയുടെ ഓപ്പറേറ്ററായ ദ്രുബാ ശർമ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. നേപ്പാൾ ഉപപ്രധാനമന്ത്രി... Read more
ആലപ്പുഴ കുട്ടനാട്ടിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കൊവിഡ്. പുളിങ്കുന്ന് കണ്ണാടി സ്വദേശിയായ ബാബു (52) ആണ് കൊവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന ബാബു നിരവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്നു. രോഗ ഉറവിടം കണ്ടെത്താനാവാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് 339 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 149 പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യ... Read more