വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ വജയം ആവർത്തിച്ച് കേരളം. ഏഴ് റൺസിനാണ് കേരളം റെയിൽവേസിനെ തോൽപ്പിച്ചത്. സെഞ്ച്വറിയടിച്ച ഓപ്പണർമാരായ റോബിൻ ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും കരുത്തിൽ തകർപ്പൻ തുടക്കം ലഭിച്ച കേരളം 351 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ റെയിൽവേസിന് 49.4 ഓവറിൽ 344 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഉത്തപ്പയും വിഷ്ണു വിനോദും ചേര്ന്നടിച്ചെടുത്ത 193 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂ... Read more
ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം 2022 ലേക്ക് മാറ്റി. 2020 അവസാനം വിക്ഷേപിക്കാനിരുന്ന ദൗത്യമാണ് മാറ്റിയത്. കൊവിഡ് സാഹചര്യം ഐ.എസ്.ആർ.ഒ യുടെ നിരവധി പദ്ധതികൾക്ക് തടസ്സമായി എന്ന് ചെയർ മാൻ ഡോ. കെ ശിവൻ പറഞ്ഞു. മുൻ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നാം ചന്ദ്രയാന്‍ ബഹിരാകാശത്ത് വലംവെക്കുന്ന ഓർബിറ്റർ ഉണ്ടാകില്ല. എന്നാൽ ബാക്കിയെല്ലാം രണ്ടാം ദൗത്യത്തിന് സമാനമായിരിക്കും. മനുഷ്യനെ വഹിച്ചുള്ള രാജ്യത്തിൻറെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനും തടസ്സം നേരിട്ടിട്ടുണ്ട... Read more
തൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനും പൊതു പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിനും വിലക്ക്. പാലക്കാട്, തൃശൂർ ജില്ലകളിൽ എഴുന്നള്ളിക്കുന്നതിന് തൃശൂർ ജില്ല നാട്ടാന നിരീക്ഷണ സമിതി നൽകിയ അനുമതി റദ്ദാക്കണമെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ് നിർദ്ദേശം നൽകിയത്. 2019ൽ ഗുരുവായൂർ കോട്ടപ്പടിയിലെ വിലക്കിന് ശേഷം ഇക്കഴിഞ്ഞ പതിനൊന്നിന് ആണ് വിലക്ക് നീക്കിയത്. തുടർന്ന് തൃശൂർ, പാലക്കാട് ജില്ലകളിൽ എഴുന്നെള്ളിപ്പിന് കർശന ഉപാധ... Read more
കമ്പനിയുടെ പേരും ലോഗോയും ഉൾപ്പെടുന്ന ക്യാരിബാഗിന് പ്രത്യേകം പണമീടാക്കുന്ന സൂപ്പർമാർക്കറ്റുകൾക്കെതിരെ ഉത്തരവുമായി ഹൈദരാബാദിലെ ഉപഭോക്തൃ കോടതി. സാധനങ്ങൾ വാങ്ങിക്കഴിഞ്ഞ് പണമടക്കുമ്പോൾ കമ്പനിയുടെ പേരിലുള്ള ക്യാരിബാഗിന് പ്രത്യേകം പണമീടാക്കുന്നത് അന്യായമായ വിപണനരീതിയാണെന്നും ഇത് നിർത്തലാക്കണമെന്നും ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. ‘മോർ മെഗാസ്റ്റോറി’നെതിരെ നിയമവിദ്യാർത്ഥിയായ ഭഗ്ലേക്കർ ആകാശ് കുമാർ നൽകിയ പരാതിയിലാണ്... Read more
എൻസിപി വിട്ട മാണി. സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പാർട്ടിക്ക് നൽകിയിരിക്കുന്ന പേര്. മാണി. സി. കാപ്പൻ തന്നെയാണ് പാർട്ടി പ്രസിഡന്റ്. പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളേയും ജില്ലാ പ്രസിഡന്റുമാരേയും മാണി. സി. കാപ്പൻ പ്രഖ്യാപിച്ചു. പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് കാപ്പൻ പറഞ്ഞു. യുഡിഎഫിന്റെ ഘടകകക്ഷിയായി നിൽക്കാനുള്ള താത്പര്യം അറിയിച്ചു. തെരഞ്ഞെടുപ്പിൽ പാലായ്ക്ക് പുറമേ രണ്ട് സീറ്റുകൾ കൂടി ന... Read more