കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. വിദേശത്തു കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് താരത്തിന്റെ ആരാധകർ തുണയായത്. വിസ കാലാവധി കഴിഞ്ഞ് ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്ന 22 പേരെ വഹിച്ചുകൊണ്ടാണ് മമ്മൂട്ടി ഫാൻസ് ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തിയത്. ഓസ്ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് മൈഗ്രേഷനും... Read more
മാളയിൽ അതിനിയന്ത്രണം. മാളയിൽ കൂടുതൽ വാർഡുകൾ കണ്ടയ്മെന്റ് സോണുകളായി. നേരത്തെ പ്രഖ്യാപിച്ച വാർഡ് 16 കൂടാതെ 07, 08, 09, 10, 11, 14, 15, 17, 20 എന്നീ വാർഡുകൾ കൂടി അതിനിയന്ത്രണ മേഖലകളായി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. മാള പഞ്ചായത്തിൽ രണ്ടുപേർക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെയാണ് പ്രദേശം കൂടുതൽ ജാഗ്രതയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാള കോട്ടമുറിയിൽ കോവിഡ് സ്ഥിരീകരിച്ച യുവാവ് പഞ്ചായത്ത് ഓഫീസിൽ അടക്കം വന്നു പോയതിനാൽ ഇദ്ദേഹത്തിന്റെ പ്രാഥമ... Read more
ദേവദാസ് കടയ്ക്കവട്ടം കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് 21 വർഷം തികയുകയാണ്. മൂന്ന് മാസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ 1999 ജൂലൈ 26-ന് കാർഗിൽ മഞ്ഞു മലകൾക്കിടയിൽ നിന്ന് പാക്കിസ്താൻ പട്ടാളത്തെ തുരത്തി ഇന്ത്യൻ ദേശീയ പതാക അവിടെ നാട്ടിയപ്പോൾ രാജ്യം അഭിമാനത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തി. യുദ്ധം ആർക്കും ആത്യന്തിക വിജയം നൽകുന്നില്ല എന്നത് വാസ്തവം തന്നെയാണ്. ഒരു പാട് രാജ്യസ്നേഹികളുടെ ജീവഹാനി, കടുത്ത സാമ്പത്തിക ബാധ്യത എന്നിവയാണ് യുദ്ധം നമുക്ക്... Read more
കാടുകുറ്റി: തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെയും കാടുകുറ്റി ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ കാടുകുറ്റി കുടുംബശ്രീ ആസ്ഥാനം തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമാസ് നാടിന് സമർപ്പിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് തോമസ് ഐ.കണ്ണത്ത് അധ്യാക്ഷത വഹിക്കും. ജില്ലാ പഞ്ചായതിൻ്റെ 2019 -20 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്തിൻ്റെ 10 ലക്ഷം രൂപയും കൂട്ടി 30 ലക്ഷം രൂപ ചിലവഴിച്ച് തൃശ്ശൂർ നിർമ്മതിയാണ് നിർമ്മാണം പൂർത്തികരിച്ചത്. 900 സ്ക്വായർ... Read more
ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 25) 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേര് രോഗമുക്തരായി. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1093 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 660 ആണ്. കെ എസ് ഇ ക്ലസ്റ്ററില്‍ നിന്ന് 12 പേര്‍ക്ക് രോഗം പകര്‍ന്നു. മുരിയാട് സ്വദേശി(46, പുരുഷന്), പൂമംഗലം സ്വദേശി(6, ആണ്‍കുട്ടി), പൂമംഗലം സ്വദേശി(6, പെണ്‍കുട്ടി), ഇരിങ്ങാലക്കുട സ്വദേശി(8, പെണ്‍കുട്ടി), ഇരിങ്ങാലക്കുട സ്വദേശി(6 വയസ്സ്, പെണ്‍ക... Read more