തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പോസിറ്റീവ് ആകുന്നവരുടെ റൂട്ട്മാപ് തയാറാക്കുന്നത് അവസാനിപ്പിച്ച് ജില്ലാ ഭരണകൂടങ്ങൾ. റൂട്ട് മാപ് കൊണ്ട് സമൂഹ വ്യാപനത്തിന് സമാനമായ സാഹചര്യത്തിൽ കാര്യമായ പ്രയോജനമില്ലെന്നു വ്യക്തമായതിനെ തുടർന്നാണ് തീരുമാനം. വ്യക്തികളുടെ സമ്പർക്കപ്പട്ടികക്കുപകരം പ്രദേശത്തിന്റെ കോവിഡ് മാപ്പിങ് നടത്താനാണ് തീരുമാ... Read more
ന്യൂഡൽഹി: സിനിമ തീയറ്ററുകൾ തുറക്കണമെന്ന നിർദേശവുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. കഴിഞ്ഞ ദിവസം CII മീഡിയ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മന്ത്രാലയം സെക്രട്ടറി അമിത് ഖാരെ, ഇത്തരമൊരു നിർദേശം ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ വച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ അല്ലെങ്കിൽ ഓഗസ്റ്റ് 31നകം തീയറ്ററുകൾ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി നൽകണമെന്നാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയം തന്നെ... Read more
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേച്ചാര. റിലീസിന് പിന്നാലെ റേറ്റിങിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് ചിത്രം. ഐഎംഡിബി റേറ്റിങിൽ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങിൽ ഒരു ഘട്ടത്തിൽ 10 ൽ 10 ഉം നേടിയെങ്കിലും നിലവിൽ 9 ആണ് റേറ്റിങ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30നായിരുന്നു ആദ്യ ഷോ. സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. മാധവൻ ചിത്രം അ... Read more
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും കണ്ടെത്തി. എന്‍ഐഎയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. ഇവ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്നയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. സ്വപ്നയുടെ വീട്ടിലും ലോക്കറിലുമാണ് എന്‍ഐഎ പരിശോധന നടത്തിയത്. ഒരു കോടിയിലേറെ രൂപയും ഒരു കിലോ സ്വര്‍ണവുമാണ് കണ്ടെത്തിയത്. ഇത്രയധികം രൂപ ഇവ... Read more
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരെ രാജ്യത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് കോവാക്സിൻ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു. ഡല്‍ഹി എയിംസില്‍ 30 കാരനിലാണ് വാക്സിന് പരീക്ഷിച്ചതെന്ന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. സഞ്ജയ് റായി പറഞ്ഞു. രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയിംസ് അധികൃതരെ ഉദ്ധരിച്ച് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും. വാക... Read more