മാളയിൽ അതിനിയന്ത്രണം. മാളയിൽ കൂടുതൽ വാർഡുകൾ കണ്ടയ്മെന്റ് സോണുകളായി. നേരത്തെ പ്രഖ്യാപിച്ച വാർഡ് 16 കൂടാതെ 07, 08, 09, 10, 11, 14, 15, 17, 20 എന്നീ വാർഡുകൾ കൂടി അതിനിയന്ത്രണ മേഖലകളായി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. മാള പഞ്ചായത്തിൽ രണ്ടുപേർക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെയാണ് പ്രദേശം കൂടുതൽ ജാഗ്രതയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാള കോട്ടമുറിയിൽ കോവിഡ് സ്ഥിരീകരിച്ച യുവാവ് പഞ്ചായത്ത് ഓഫീസിൽ അടക്കം വന്നു പോയതിനാൽ ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അടക്കം നിരീക്ഷണത്തിൽ ആണ്. സെക്കന്ററി സമ്പർക്കത്തിൽ ഉള്ളവരെ കൂടി കണക്കെടുത്ത് നിരീക്ഷിക്കാനായാണ് കൂടുതൽ വാർഡുകൾ കണ്ടയ്മെന്റ് സോണുകളാക്കി മാറ്റിയിരിക്കുന്നത്.