ന്യൂഡൽഹി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണക്കോടതി ജഡ്ജി. മൂന്നുമാസംകൂടി വേണമെന്നാണ് ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. നേരത്തെ ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതി സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കോവിഡ് മൂലം വിചാരണ നടപടികൾ തടസപ്പെട്ടു. ഈ സാഹചര്യത്തിലാണ് ജഡ്ജി ഹണി വർഗീസ് കൂടുതൽ സമയം തേടിയയത്. കേസ് നാലാം തിയതി പരിഗണിക്കും. നിലവിൽ ആക്രമണത്തിനിരയായ ന... Read more
പാലക്കാട്ട് ഇന്ന് രണ്ടാമതും കൊവിഡ് മരണം. മരിച്ചത് ഒറ്റപ്പാലം വാണിയംകുളം സ്വദേശി സിന്ധുവാണ് (34). ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അർബുദ ബാധിതയായിരുന്നു സിന്ധു. ഇന്നലെ വൈകുന്നേരത്തോട് കൂടി കൊവിഡ് ഫലം പുറത്തുവന്നിരുന്നു. ഗുരുതരാവസ്ഥയിൽ ആയ ഇവർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഇന്ന് ഇതോടെ അഞ്ച് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലായാണ് മറ്റ് മരണങ്ങള് റിപ്പോർട്ട് ചെ... Read more
തിരുവനന്തപുരം: ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്നും രണ്ടു കോടി രൂപട്രഷറി ഉദ്യോഗസ്ഥൻ തട്ടിയെടുത്തു. വഞ്ചിയൂർ സബ് ട്രഷറിയിലാണ് സംഭവം. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിനെ കുറിച്ച് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റാണ് രണ്ടുകോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർ ന... Read more
തിരുവനന്തപുരം: മൺസൂൺ ആദ്യപകുതി പിന്നിടുമ്പോള്‍ മഴയില്‍ നേരിയ കുറവ്. പ്രവചിക്കപ്പെട്ടതിനെക്കാള്‍ 23 ശതമാനം മഴയാണ് കുറഞ്ഞത്. ജൂണ്‍ 1 ന് മണ്‍സൂണ്‍ സീസണ് ആരംഭിച്ച് ഇന്നലെ വരെ ലഭിക്കേണ്ടത് 1363 മില്ലീമീറ്റര്‍ മഴ. ലഭിച്ചതാകട്ടെ 1050.1 മില്ലിമീറ്റര്‍. ജൂൺ മാസം പിന്നിട്ടപ്പോൾ 17 ശതമാനമായിരുന്നു കുറവ്. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ ഒഴികെ എല്ലാ ജില്ലകളിലും ശരാശരിക്കും താഴെ മാത്രമാണ് മഴ ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ ഇതുവരെ പെയ്തത് 1902.6 മില്ലിമീറ്റ... Read more
തൃശൂർ ജില്ലയിൽ ജൂലൈ 31 വെള്ളിയാഴ്ച 60 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 469 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 17 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1457 പേർ കോവിഡ് പോസിറ്റീവായി. വെള്ളിയാഴ്ച 28 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 965 പേർ കോവിഡ് നെഗറ്റീവായി. ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പർക്കത്തിലൂടെ 51 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 9 പേർ വിദേശ […] Read more