കഴിഞ്ഞ ദിവസം, ബുധനാഴ്ച രാവിലെ 10 മണിയോട് കൂടി കൊരട്ടി ജംഗ്ഷനിൽ സിഗ്നലിൽ ഉണ്ടായ അപകടത്തിൽ ആൾ അപായമില്ല. വ്യക്തികൾക്ക് കാര്യമായ പരിക്കുകളുമില്ല. സിഗ്നലിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നുവെങ്കിലും വലിയ അപകടം ഒഴിവായി. മഴക്കാലത്തു വാഹനങ്ങൾ, റോഡിൽ സ്ലിപ് ചെയ്യാൻ സാധ്യതയുള്ളതിനാൽ, വേഗത കുറച്ചു പോകുവാൻ ശ്രദ്ധിക്കുക. മരങ്ങളുടെ അടിയിലും വാഹനങ്ങൾ അലക്ഷമായി പാർക്ക് ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക. Read more
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ എറണാകുളം, തൃശൂർ ജില്ലകളിൽ വ്യാപകമായ വെള്ളക്കെട്ട്. താഴ്ന്ന പ്രദേശങ്ങലിൽ വെള്ളം കയറി. റോഡുകളിലും, റെയിൽവേ ട്രാക്കിലും വെള്ളം കയറിയതിനാൽ ഗതാഗതം തടസപെട്ടു. വീഡിയോ കാണുക.. വരും ദിവസങ്ങളിലും മഴക്കു സാധ്യതയുണ്ട് എന്നു കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചു. Read more
ജില്ലയിൽ ബുധനാഴ്ച (ജൂലൈ 29) 31 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 56 പേർ രോഗമുക്തരായി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ രണ്ടുപേരുടെ രോഗം ഉറവിടം വ്യക്തമല്ല. കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് 2 പേർക്കും ചാലക്കുടി, ഇരിങ്ങാലക്കുട, കെഎൽഎഫ് ക്ലസ്റ്ററിൽ നിന്നും ഓരോരുത്തർക്കും രോഗം ബാധിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1312 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 866 ആണ്. സമ്പർക്കത്തിലൂടെ രോഗം പകർന്നവർ: വെമ്പല്ലൂർ സ്വദേശി (52, പുരുഷൻ), ചിറ്റിലപ്പിള്ളി... Read more
കൊല്ലം: ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയായ കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന് ഇന്ന് വലിയ ആശ്വാസം. 105 വയസുകാരിയായ മുത്തശ്ശി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം അഞ്ചൽ സ്വദേശിനിയാണ് രോഗമുക്തി നേടിയത്. ഈ മാസം ഏഴിനാണ് രോഗം സ്ഥിരീകരിച്ച് ഇവർ ആശുപത്രിയിൽ എത്തിയത്. പനിയും ചുമയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെ ചികിത്സിക്കാൻ പ്രത്യേകസംഘത്തെ തന്നെ നിയോഗിച്ചിരുന്നു... Read more
റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ത്യൻ വ്യോമമേഖലയിലെത്തി. സമുദ്ര അതിര്ത്തിയില് നാവികസേന വിമാനങ്ങളെ സ്വാഗതം ചെയ്തു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്ക് അൽപസമയത്തിനകം വിമാനങ്ങൾ എത്തും. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നിന്നും പുറപ്പെട്ട റാഫേൽ യുഎഇയിലെ അൽദഫ്റ സൈനിക വിമാനത്താവളത്തിൽ ഒരു ദിവസം വിശ്രമിച്ചാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. അതിനിടെ റഫാലിൽ ആകാശ യാത്ര മധ്യേ ഇന്ധനം നിറക്കുന്നതിന്റെ ചിത്രങ്ങൾ വ്യോമസേന പുറത്തുവിട്ടു. ഇന്ത്യൻ പ്രതിരോധ മേഖലയിൽ... Read more