സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതൽ പലയിടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരത്ത് മലയോര പ്രദേശങ്ങളിൽ മഴ തുടരുകയാണ്. അരുവിക്കര ഡാമ... Read more
തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് അന്വേഷിക്കുന്ന കേസിലെ ഉദ്യോഗസ്ഥന് കോവിഡ്. ഇതോടെ സി.ഐ ഉൾപ്പെടെ സമ്പർക്കത്തിലുള്ള മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ പോകും. മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കൊമേഴ്സ് ഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് നേരത്തെ വ്യാജമാണെന്ന് തെളിഞ്ഞത്. ഇതിനെതിരെ അഡ്വക്കറ്റ് സുഭാഷ് എം. തീക്കാടൻ വഞ്ചിയൂർ പൊലീസില്‍... Read more
യു.എസില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. കോട്ടയം സ്വദേശി മെറിന് ജോയി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യു അറസ്റ്റിലായി. 17 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം വാഹനം ശരീരത്തിലൂടെ കയറ്റിയിറക്കിയെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൌണ്ടിലെത്തിയ മെറിനെ ഫിലിപ്പ് മാത്യു ആക്രമിക്കുകയായിരുന്നു. യു.എസിലെ മിയാമിയിലാണ് മെറിന് ജോല... Read more
തിരുവനന്തപുരം: എല്ലാ കണ്‍സള്‍ട്ടന്‍സി കൊള്ളകളെയും ന്യായീകരിച്ച പോലെ വിചിത്രവും ബാലിശവുമായ വാദങ്ങളുന്നയിച്ചാണ് ശബരിമല വിമാനത്താവളത്തിന്റെ പേരിലെ കണ്‍സള്‍ട്ടന്‍സി തട്ടിപ്പിനെയും മുഖ്യമന്ത്രി വെള്ളപൂശുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമാനത്താവളത്തിനുള്ള ഭൂമിയുടെ കാര്യത്തില്‍ തീരുമാനമാവുന്നതിന് മുമ്പ് എന്തിന് കണ്‍സള്‍ട്ടന്‍സിയെ വച്ച് കോടികള്‍ തുലച്ചുവെന്ന കാതലായ ചോദ്യമാണ് താനുന്നയിച്ചത്. ഭൂമി കൈയില്‍കിട്ടുന്നതുവരെ കാത്തിരുന്നാല്‍ പദ്ധതി... Read more
തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരായി തെളിവുകള്‍ പുറത്തുവന്നാലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവയൊന്നും മുഖവിലയ്ക്ക് എടുക്കാന്‍ തയ്യാറാകുന്നില്ല. കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റ് വൈകുന്തോറും തെളിവു... Read more