മാനവവിഭവശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പ് എന്ന് പുനര്‍നാമകരണം ചെയ്തു. കാബിനറ്റ് യോഗത്തിലാണ് പേര് മാറ്റം അംഗീകരിച്ചത്. പേരുമാറ്റം സംബന്ധിച്ചുളള പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പുതിയ വിദ്യാഭ്യാസ നയത്തിനും കേന്ദ്ര സർക്കാർ അംഗീകാരം നൽകി. 2030 ഓടെ എല്ലാ വർക്കും വിദ്യാഭ്യാസം എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. മൂന്ന് വയസ് മുതൽ 18 വയസുവരെ വിദ്യാഭ്യാസം നിർബന്ധിതമാക്കുകയും ചെയ്തു. നിലവ... Read more
ഓഗസ്റ്റ് അഞ്ചിന്, അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജാ ചടങ്ങിന് എത്തരുതെന്ന് രാമഭക്തരായ ജനങ്ങളോട് അപേക്ഷിച്ച് രാമജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ്. ചടങ്ങ് ടിവിയിൽ കാണാനാണ് ഭക്തരോട് ആവശ്യപ്പെട്ടത്. ഭൂമിപൂജ അന്നേ ദിവസം വീട്ടിലിരുന്ന് ടിവിയിൽ കാണണമെന്നും ട്രസ്റ്റ് അഭ്യര്‍ത്ഥിക്കുന്നു. മാത്രമല്ല, അന്നേദിവസം വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിച്ച് ഭക്തർ ചടങ്ങിന്റെ ഭാഗമാകണമെന്നും കോവിഡ് മഹാമാരിക്കെതിരെ ഒന്നിക്കണമെന്നും ക്ഷേത്ര... Read more
ചെന്നൈ: രാജ്ഭവനിലെ മൂന്ന് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ക്വറന്റീനിൽ പ്രവേശിച്ചു. ഡോക്ടർമാരുടെ ഉപദേശപ്രകാരമാണ് ഗവർണർ ക്വറന്റീനിൽ പോയത്. ഗവർണർ ആരോഗ്യവാനാണെന്നും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അദ്ദേഹം ക്വറന്റീനിലേക്ക് പോയതെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്ഭവനിലെ 38 ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. മൂന്നുപേരൊഴികെ 35 പേരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മൂന്നു... Read more
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രവര്‍ത്തി സുപ്രിംകോടതിയെ സമീപിച്ചു. പട്ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ബിഹാര്‍ പൊലീസ് ഇന്നലെയാണ് റിയാ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രവര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. മുംബൈ പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. അതുകൊണ്ട് പട്നയ... Read more
വെള്ളാനകളുടെ നാട്ടിൽ എന്ന സിനിമയിൽ കണ്ട പഴയ റോഡ്റോളർ കോഴിക്കോട്ട് വീണ്ടും ലേലത്തിനെത്തി. കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്തതിനാൽ ഇനി ഉയോഗിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് വണ്ടി പൊതുമരാമത്ത് വകുപ്പ് ലേലത്തിന് വച്ചത്. മതിപ്പു വിലയേക്കാൾ കൂടുതൽ പണം നൽകി വാഹനം വാങ്ങാൻ എത്തിയത് പത്തിലേറെ പേരാണ്. ബ്രേക്കില്ലാതെ പാഞ്ഞ് വരുന്ന റോഡ് റോളർ കുടകുത്തി തടയാൻ നോക്കിയ കോൺട്രാക്റ്റർ സിപിയെയും, പിഡബ്ല്യൂഡി വിളിച്ച് അവാർഡ് കൊടുത്ത സുലൈമാനെയും, ആ റോഡ് റോളറിനേയും മലയാ... Read more