വിമാനത്താവളങ്ങളിലെ ചായയുടെയും പലഹാരത്തിന്റെയും വില കുറയും. 100 രൂപക്ക് മുകളിലുണ്ടായിരുന്ന ചായ ഇനി മുതല് 15 രൂപക്കാണ് ലഭിക്കുക. 20 രൂപക്ക് കാപ്പിയും 15 രൂപക്ക് ചെറു പലഹാരങ്ങളും ലഭിക്കും. പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. തൃശൂർ സ്വദേശി അഡ്വ.ഷാജി കോടൻകണ്ടത്ത് പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടർന്നാണ് നടപടി. Read more
ആലുവയിൽ മൂന്ന് വയസുകാരൻ നാണയം വിഴുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. ഇത് ദാരുണമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കണം. പ്രിൻസിപ്പൽ സെക്രട്ടറിയോട് വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി. ഉത്തരവാദികൾക്ക് എതിരെ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരത്... Read more
ആലുവയിൽ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം. കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. കുഞ്ഞിന് ചികിത്സ തേടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ കയറിയിറങ്ങിയെങ്കിലും മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടർന്ന് കുട്ടിയുമായി മാതാപിതാക്കൾ ആലുവ സർക്കാർ ആശുപത്രിയിൽ എത്തി. പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന... Read more
തിരുവനന്തപുരം: കേരളത്തിലും കർണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യു.എൻ. റിപ്പോർട്ട് ഗൗരവത്തിലെടുക്കണമെന്ന് ക്രൈസ്തവസഭാ പ്രസിദ്ധീകരണം. എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ ’സത്യദീപ’ത്തിന്റെ ഐ.എസിന്റെ കേരളമോഡൽ എന്ന മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിറിയയിലെയും ഇറാഖിലെയും ക്രൈസ്തവ അടയാളങ്ങൾ മായിച്ചുകളഞ്ഞു കൊണ്ടായിരുന്നു ഐ.എസിന്റെ രംഗപ്രവേശം. സനാതന മൂല്യങ്ങളുടെ നിരാസമാണ് ഏതൊരുഭീകരതയും. പ... Read more
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എൻഐഎ പരിശോധന. എൻഐഎ ഡിഐജി കെബി വന്ദനയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു പരിശോധന. കൊച്ചി വിമാനത്താവളം വഴിയും സ്വർണം കടത്തിയിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി വന്ദനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി. സ്വർണക്കടത്ത് കേസിലെ പ്രതി റമീസ് ഈ വിമാനത്താവളം വഴി തോക്ക് കടത്തിയതുമായി ബന്ധപ്പെ... Read more