കൊവിഡ് ബാധിച്ച് ഉത്തർപ്രദേശ് മന്ത്രി മരിച്ചു. മന്ത്രി കമൽ റാണി വരുൺ ആണ് മരിച്ചത്. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ ലഖ്നൗവിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ നില വഷളായത്. മന്ത്രിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ജൂലൈ 18നാണ് കമൽറാണിക്ക് രോഗം സ്ഥിരീകരിച്ചത്. കമലാ റാണിയുടെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അനുശോചനമറിയിച്ചു. യോഗി ആദിത്യനാഥ് മന... Read more
മലപ്പുറത്ത് ഇന്നലെ മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്. ആന്റിജൻ പരിശോധനയിലാണ് കുഞ്ഞിന് കൊവിഡ് പോസിറ്റീവ് ആയത്. കുഞ്ഞിന്റെ സാമ്പിൾ തുടർപരിശോധനയ്ക്ക് അയച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പനി മൂർച്ഛിച്ച് മരിക്കുകയായിരുന്നു. Read more
ചെന്നൈ: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് എൻഐഎ. ഇതുമായി ബന്ധപ്പെട്ട് തിരുച്ചിറപ്പള്ളിയിൽ മൂന്ന് ഏജന്റുമാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൂടാതെ ചെന്നൈയിൽ വിവിധ ഇടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. എൻഐഎയുടെ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് കള്ളക്കടത്ത് സ്വര്‍ണം... Read more
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംദിനങ്ങളിൽ പല ജില്ലകളിലും അതിശക്തമായ മഴ ലഭിക്കുമെന്ന... Read more
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യലിന് വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ്, സംസ്ഥാന സര്‍ക്കാറിനോട് അനുമതി തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുള്‍പ്പെടെയുള്ളവര്‍ നല്കിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്. ശിവശങ്കറിനെതിരെയുള്ള വിജിലൻസ് നീക്കങ്ങൾ സർക്കാരിനെ പ്രതിസന്ധിലാക്കുന്നതാണ്. ഐടി വകുപ്പിലെ വിവാദ നിയമനം ഉള്‍പ്പെടെ പ്രതിപക്ഷ നേതാവിന്റെ അടക്കമുളളവരുടെ... Read more