മലപ്പുറം കലക്ടർ കെ.ഗോപാലകൃഷ്ണനും ഡെപ്യൂട്ടി കലക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. കലക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 21 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ എ.എസ്.പി ഹേമലതക്കും പോസിറ്റീവാണ്. നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് കഴിഞ്ഞ ദിവസം ക്വാറന്റൈനില് പ്രവേശിച്ചിരുന്നു. Read more
മേലൂർ പഞ്ചായത്തിലെ 19 വീടുകളുടെ താക്കോൽ ദാനം 14ന്.റീ ബിൽഡ് കേരളയുടെ ഭാഗമായി മേലൂർ പഞ്ചായത്ത് പാലപ്പിള്ളിയിൽ നിർമ്മിച്ച 19 വീടുകളുടെ താക്കോൽ ദാനം ആഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുമെന്ന് ബി.ഡി. ദേവസ്സി എം.എൽ.എ അറിയിച്ചു. Read more
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 (പോസ്റ്റ് ഓഫീസ് റോഡ് ആരംഭിക്കുന്ന കെട്ടിട നമ്പർ 447 മുതൽ പോസ്റ്റ് ഓഫീസ് അവസാനിക്കുന്നതുവരെയും ചിറ്റാട്ടുകര ലൈൻ ഇരുവശവും യുപി സ്കൂളിന് എതിർവശത്തുളള കെട്ടിട നമ്പർ 243 മുതൽ 283 വരെയും എതിർവശത്തുളള സ്ഥാപനങ്ങളും വീടുകളും പ്രദേശങ്ങളും ഭാഗികമായി), എരുമപ്പെട്ടി വാർഡ് 17, തോളൂർ വാർഡ് 5, 9, മറ്റത്തൂർ 4, 5 വാർഡുകൾ (വാർഡ് നാലിലെ മുരിക്കിങ്ങൽ ജംഗ്ഷൻ ഉൾപ്പെടുന്ന സ്ഥലവും വാർഡ് അഞ്ചിലെ പത്തുകുളങ്ങര, [... Read more
കൊരട്ടി : വേറിട്ട മാതൃകകൾ കൊണ്ടു കോവിഡ് കാലത്തു കൊരട്ടിയും പരിസര പ്രദേശങ്ങളും ശ്രെദ്ധയമാകുന്നു. ഒരു വീടു നിർമിക്കുന്നതിനുള്ള ധനസഹായത്തിനായി നബീസൂമ്മ മുട്ടാത്ത വാതിലുകളില്ല. നിർധനകുടുംബത്തിലെ അംഗമായ നബീസുമ്മയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. അവർക്കു 4 പെൺമക്കളാണുള്ളത്. ഈ സാഹചര്യത്തിലാണ് മാമ്പ്രയിൽ പ്രവാസി കൂട്ടായ്മ, കുടുംബത്തിന്റെ നിസ്സഹായവസ്ഥ മനസിലാക്കി, ഇതിനുള്ള പരിശ്രമങ്ങൾ നടത്തിയത്. ഇതുസ്വന്തമായൊരു വീട് എന്ന നബീസുമ്മയുടെ സ്വപ്നം സാക്ഷാൽകരിച്ചു.... Read more
ജില്ലയിൽ വ്യാഴാഴ്ച (ആഗസ്റ്റ് 13) 75 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 47 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 471 ആണ്. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2195 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1708 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 73 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 7 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അമല മെഡിക്കൽ […] Read more