കൊരട്ടി : വേറിട്ട മാതൃകകൾ കൊണ്ടു കോവിഡ് കാലത്തു കൊരട്ടിയും പരിസര പ്രദേശങ്ങളും ശ്രെദ്ധയമാകുന്നു.
ഒരു വീടു നിർമിക്കുന്നതിനുള്ള ധനസഹായത്തിനായി നബീസൂമ്മ മുട്ടാത്ത വാതിലുകളില്ല. നിർധനകുടുംബത്തിലെ അംഗമായ നബീസുമ്മയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. അവർക്കു 4 പെൺമക്കളാണുള്ളത്.
ഈ സാഹചര്യത്തിലാണ് മാമ്പ്രയിൽ പ്രവാസി കൂട്ടായ്മ, കുടുംബത്തിന്റെ നിസ്സഹായവസ്ഥ മനസിലാക്കി, ഇതിനുള്ള പരിശ്രമങ്ങൾ നടത്തിയത്.
ഇതുസ്വന്തമായൊരു വീട് എന്ന നബീസുമ്മയുടെ സ്വപ്നം സാക്ഷാൽകരിച്ചു. ഇതിനു മുൻപന്തിയിൽ നിന്ന പ്രവാസി കൂട്ടായ്മക്കു എല്ലാവിധ അഭിനന്ദനങ്ങൾ. ഇതിനായി മുൻപന്തിയിൽ പ്രവർത്തിച്ച ബിനോജ് എന്ന വ്യക്തി മരണപ്പെട്ടിരുന്നു.
അങ്കമാലി MLA റോജി. M. ജോൺ, കൊടുങ്ങല്ലൂർ MLA V. R.സുനിൽ കുമാർ, Ex.MLA T.U രാധാകൃഷ്ണൻ, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി ടെസ്സി ടൈറ്റസ്, രവി നമ്പൂതിരി, വാർഡ് മെമ്പർ മിനിത സാബു, കൊരട്ടി S.I. സുരേഷ്കുമാർ, അമ്മുണ്ണി മാസ്റ്റർ, ദേവദാസ് മാസ്റ്റർ, സാബു തണ്ടപ്പിള്ളി, ഫസൽ അമ്മുണ്ണി, മിലാഫർ K. A., മുഹമ്മദ് റാഫി, ദുൽകി ഫിൽ, ഷിഹാദ്, അൽസഫ് ഷാ എന്നിവരും മറ്റു ജന പ്രതിനിധികളും പ്രസംഗിച്ചു.
ജാതിമതപ്രായഭേദമെന്യ ഗൾഫ് രാജ്യങ്ങളിലും, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിലുമുള്ള മാമ്പ്ര നിവാസികളുടെ അശ്രാന്ത പരിശ്രമഫലമായാണ് ഈ ഭവനം നിർമിക്കുവാൻ കഴിഞ്ഞത്. ഈ കൂട്ടയ്മ ഒരുക്കുന്ന രണ്ടാമത്തെ ഭവനമാണിത്. നബീസുമ്മയുടെ നന്ദിവാക്കുകൾ , ഏവരുടെയും ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു. മഹനീയമായ ഒരു മാതൃകയുടെ സന്ദേശമാണ് ഈ പ്രവാസി കൂട്ടയ്മ ഈ കോവിഡ് കാലഘട്ടത്തിലും ലോകത്തിനു നൽകുന്നത്. ഈ ഉദ്യമത്തിനു ‘ എന്റെ കൊരട്ടി’ online ചാനലിന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ.
വീഡിയോ കാണുക..