സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരന് നായര്‍ (87), മരിയപുരം സ്വദേശിനി... Read more
ശിരോമണി അകാലി ദൾ എൻഡിഎ മുന്നണി വിട്ടു. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് നടപടി. കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹർ സിമ്രത് ബാദൽ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. കാർഷിക ബില്ലുകൾ പുനഃപരിശോധിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന് അകാലി ദൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബില്ലുകളിൽ കർഷക പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അകാലി ദൾ കൈക്കൊണ്ടത്. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ ആരംഭിച്ച... Read more
യു.ഡി.എഫിൽ ആധിപത്യം ഉണ്ടാക്കാൻ ലീഗ് ശ്രമമെന്നും ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്സഭയിൽ യു.ഡി.എഫ് എം.പിമാർ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി കോടിയേരി ആരോപിച്ചു. കർഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങൾ രാജ്യസഭയിൽ പോരാടിയപ്പോൾ, ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ് അംഗങ്ങൾ മൗനം പാലിച്ചു. കർഷക വിരുദ്ധ ബില്ല് വോട്ടിനിടണമെന്ന് വാദിക്കാൻ പോലും കോൺഗ്രസ് ശ്രമിച്ചില്ലെന്നും കോട... Read more
അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയ 116 ഇന്ത്യൻ നഴ്സുമാരെ കുവൈത്ത് ആരോഗ്യമന്ത്രാലയം തിരികെ എത്തിച്ചു . വിദേശകാര്യമന്ത്രാലത്തിന്റെയും ഡിജിസിഎയുടെയും സഹകരണത്തോടെയാണ് പ്രത്യേക വിമാനത്തിൽ ഇവരെ കുവൈത്തിലെത്തിച്ചത്. അവധിക്കുപോയി സ്വന്തം നാടുകളിൽ കുടുങ്ങിയ അഞ്ഞൂറോളം ജീവനക്കാരെ തിരിച്ചെത്തിക്കാൻ ആരോഗ്യമന്ത്രാലയത്തിനു മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇതിൽ ഇന്ത്യയിൽ നിന്നുള്ള 116 നഴ്സുമാർ അടങ്ങുന്ന ബാച്ച് ആണ് ഇന്നു തിരികെയെത്തിയത്. ശേഷിക്കുന്നവർ വരും ദിവസങ്ങളി... Read more
കണ്ണൂർ: കെ സുധാകരൻ എംപിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് കെ.സുധാകരൻ എം.പി ഫേസ്ബുക്കിൽ അറിയിച്ചു. ‘പ്രിയപ്പെട്ടവരെ എന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. എന്നോട് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ ക്വറന്റീനിൽ പോകുന്നത് ഉൾപ്പടെയുള്ള മുൻ കരുതലുകൾ ഉടനടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’- ഫേസ്ബുക്കിൽ കെ. സ... Read more