സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ സ്വത്തുവകകൾ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് നിർദേശം. സ്വത്തുവകകൾ തങ്ങളുടെ അനുമതിപ്രകാരം അല്ലാതെ ക്രയവിക്രയം ചെയ്യരുതെന്നും ഇഡി. ഇഡി രജിസ്ട്രേഷൻ വകുപ്പിന് ഇതുസംബന്ധിച്ച് കത്ത് നൽകി. അസിസ്റ്റന്റ് ഡയറക്ടർ രാധാകൃഷ്ണൻ ആണ് കത്ത് നൽകിയത്. നേരത്തെ ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തിരുന്നു. Read more
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എടുത്ത നടപടി ഗൗരവമുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയിൽ മുഖ്യമന്ത്രിയും വരാൻ പോകുകയാണ്. ഇതുപോലെ ജീർണത ഒരു രാഷ്ട്രീയ പാർട്ടിക്കും ഉണ്ടായിട്ടില്ല. വിജിലൻസ് തദ്ദേശ വകുപ്പിലെ ഫയലുകൾ എടുത്തത് ദുരൂഹമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ആത്മാഭിമാനം ഉണ്ടെങ്കിൽ സി പി എം സംസ്ഥാന കമ്മിറ... Read more
കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്നു. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നും ട്രെയിൻ തടഞ്ഞുള്ള പ്രതിഷേധങ്ങൾ ഉണ്ടാകും. അടുത്ത മാസം ഒന്ന് മുതൽ അനിശ്ചിതകാല സമരവും പഞ്ചാബിൽ വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക സംഘടകൾക്കൊപ്പം തൊഴിലാളി സംഘടനകളും കേന്ദ്രസർക്കാരിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ്. വിവിധ തൊഴിലാളി സംഘടനകൾ ഒരുമിച്ച് ഇക്കാര്യത്തിൽ ധാരണയിലെത്തുമെന്നാണ് സൂചന. ഇന... Read more
ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇന്ത്യ. കശ്മീർ വിഷയത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ പ്രതിനിധിയായ മിജിതോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്നും പാക് അധിനിവേശം മാത്രമാണ് പ്രശ്നമെന്നും ഇന്ത്യ. മനുഷ്യാവകാശം, ഭീകരവാദത്തിന്റെ നഴ്സറിയായ പാകിസ്താനിൽ നിന്നും പഠിക്കേണ്ടെന്ന് ഇന്ത്യ. ഐക്യരാഷ... Read more
ദീപികയുടെ മാനേജര്‍ കരിഷ്മയെയും സംഘം വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും. നടി ശ്രദ്ധ കപൂറും ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. സാറ അലി ഖാൻ അല്പസമയത്തിനകം ചോദ്യം ചെയ്യലിനായി ഹാജരാകും. നടന് സുശാന്ത് സിങിന്റെ മരണത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന മയക്കുമരുന്നു കേസില്‍ നിരവധി പ്രമുഖരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്... Read more