ന്യൂഡൽഹി: പ്രതിപക്ഷത്തിന്റയും കർഷകരുടെയും വലിയ പ്രതിഷേധങ്ങൾക്കിടെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിവാദമായ മൂന്ന് കാർഷിക ബില്ലുകൾക്കും അനുമതി നൽകി. ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയതിന് പിന്നാലെ സംസ്ഥാനത്ത് കർഷക വിരുദ്ധ നിയമം നടപ്പാക്കില്ലെന്ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ചയാണ് രാജ്യസഭയിലും ലോക്സഭയിലും ബില്ലുകള്‍ പാസായത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് പുറമേ രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ബില്ലില്‍ ഒപ്പിടര... Read more
യു എ ഇയിൽ ഇന്ന് രാത്രി മുതൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. അബൂദബി മുതൽ റാസൽഖൈമ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒന്ന് മുതൽ നാളെ രാവിലെ ഒമ്പതര വരെ കനത്ത മൂടൽമഞ്ഞ് തുടരും. ദൂരക്കാഴ്ച കുറയുന്നതിലാൽ അതീവജാഗ്രത വേണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് രാവിലെയും അതിശക്തമായ മൂടൽമഞ്ഞാണ് രാജ്യത്ത് അനുഭവപ്പെട്ടത്. തീരദേശ മേഖലയിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് ശക്തമാകും. Read more
ഷാർജ: അവസാന ഓവർ വരെ ആവേശം മുറ്റിനിന്ന പോരാട്ടത്തിൽ പഞ്ചാബ് കിങ്സ് ഇലവനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. പഞ്ചാബ് ഉയർത്തിയ 224 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ശേഷിക്കെ രാജസ്ഥാൻ മറികടക്കുകയായിരുന്നു. ആദ്യം പന്തുകൾ കളഞ്ഞതിന് പഴി കേട്ട ഹരിയാനക്കാരൻ രാഹുൽ തെവാതിയയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 85 റൺസെടുത്ത മലയാളി താരം സഞ്ജു വി സാംസണാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. നായകൻ സ്റ്റീവൻ സ്മിത്ത് 8... Read more
കൊരട്ടി : GT Education, കൊരട്ടിയുടെ ആഭിമുഖ്യത്തിൽ G. T. ആന്റണിയുടെയും G. A. തോമസിന്റെയും സ്മരണാർത്ഥം സംഘടിപ്പിച്ച ഓൺലൈൻ കരിയർ ഗൈഡൻസിന്റെ ആദ്യഘട്ടത്തിൽ ഏകദേശം 20 ഓളം പേർ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിലെ വരെ കൊരട്ടിസ്വദേശികളായ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത സെമിനാർ വളരെ പ്രയോജനപ്രദവും വിജ്ഞാനപ്രദവുമായിരുന്നു എന്നാണ് പങ്കെടുത്തവരുടെ അഭിപ്രായം. സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് പ്ലസ്ടു ഗ്രൂപ്കളെ കുറിച്ചും ഇന്ത്യയിലും വിദേശത്തുമുള്ള തുടർ പഠന കോ... Read more
യു.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞതായി ബെന്നി ബഹന്നാൻ. യു.ഡി.എഫ് സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിവാദം നിലനിർത്താൻ ആഗ്രഹിക്കുന്നില്ല. അതിൽ തന്നെ വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയണമെന്ന് ഹൈക്കമാന്റോ സംസ്ഥാന നേതാക്കളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു. Read more