സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകൾ. പരീക്ഷക്ക് മുന്നോടിയായുള്ള പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ക്ലാസുകൾ ജനുവരി ഒന്ന് മുതല്‍. കോളജുകള്‍ ജനുവരി 1ന് തുറക്കും. അവസാന വർഷ ബിരുദ, പി ജി ക്ലാസുകളാണ് ജനുവരി ഒന്ന് മുതൽ ആരംഭിക്കുക. പകുതി വീതം വിദ്യാർഥികളെ വെച്ചായിരിക്കും ക്ലാസുകൾ. രാവിലെയും ഉച്ചക്കും ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യ... Read more
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ യു.ഡി.എഫിൽ മൊത്തം പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസുമായി ഈ വിഷയങ്ങളിൽ പ്രത്യേക ചർച്ച നടത്തും. ലീഗിന്റെ സ്വാധീന മേഖലയിൽ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യു.ഡി.എഫ് ഗൌരവമായി കാണേണ്ട പല വിഷയങ്ങളുമുണ്ട്. 19ന് ചേരുന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. ബി.ജെ.പി... Read more
തൃശൂരിൽ മധ്യവയസ്കനെ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. രഞ്ജിത്ത്, വൈഷ്ണവ് എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയിൽ അടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വൈദ്യപരിശോധന റിപ്പോർട്ട് നാളെ പൊലീസിന് കൈമാറും. ഇന്ന് ഉച്ചയോടെ തൃശൂർ ഒളരി ഗാന്ധിജി നഗറിലായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. മധ്യവയസ്കനെ വാടകവീടിന്റെ ഉടമയും വീട്ടുകാരും ചേർന്ന് മണിക്കൂറുകളോളം വീടിനു പിറകിലെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന... Read more
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ശ്രീരാമന് ജയ് വിളിച്ചുകൊണ്ടുള്ള ബാനർ ഉയർത്തിയ നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ബാനറിൽ ശ്രീരാമന്റെ പേര് വച്ചതിൽ തെറ്റില്ല. ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ പതിപ്പിൽ ശ്രീരാമന്റേയും ലക്ഷ്മണന്റേയും സീതയുടേയുമൊക്കെ ചിത്രമുണ്ട്. ശ്രീരാമന് ജയ് വിളിച്ച് ബാനർ തൂക്കിയിട്ടുണ്ടെങ്കിൽ അതിൽ ഒരു തെറ്റുമില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. ശ്രീരാമന് ജയ് വിളിക്കുന്നത് ഭരണഘടനയെ നിരസിക്കുന്ന നടപടിയല്ല. ഭരണഘടനയിൽ ഏത്... Read more
പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ഫ്ളക്സ് ഉയര്‍ത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ നഗരസഭ സെക്രട്ടറിയും വി.കെ ശ്രീകണ്ഠന് എം.പിയും പരാതി നല്‍കിയിരുന്നു. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. വോട്ടെണ്ണല്‍ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് ഫക്സുകള്‍ താഴെക്കിട്ടത്. പ്രധാനമന്ത്രിയുടെയും, അതിത്ഷായുടെയും ഫോട്ടോ പ... Read more