അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒയും ഡബ്ലുബിയും ഇന്ത്യയിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിച്ചു. കൂടാതെ പാക്കിസ്ഥാന്, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവടങ്ങളിലെയും സംപ്രേക്ഷണം അവസാനിപ്പിക്കുമെന്ന് ചാനല്‍ ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണല്‍ അറിയിച്ചു. പ്രേക്ഷകര്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് മാറിയതും കോവിഡ് പ്രതിസന്ധിയുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വാർണർ മീഡിയയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം എച്ച്ബിഒ മാക്... Read more
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ റിപ്പബ്ലിക്ക് ദിനത്തിൽ വിശിഷ്ടാതിഥിയായി എത്തും. ഇന്ത്യയുടെ ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്ഥിരീകരിച്ചു. ബ്രെക്സിറ്റിന് ശേഷമുള്ള ഇന്ത്യ യു.കെ ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ ചുവടുവെപ്പുകൾക്കുള്ള തുടക്കമാകും ബോറിസ് ജോൺസന്റെ റിപ്പബ്ലിക്ക് ദിന സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ നവംബർ 27നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണത്തിലൂടെ ബ്ര... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അടുത്ത 100 ദിന പരിപാടികൂടി ജനങ്ങള്‍ക്കായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്. എന്നാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച 100 ദിന പരിപാടികള്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുമ്പോള്‍ തന്നെ പുതിയ 100 ദിന പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ഇന്ന് ന... Read more
കൊരട്ടി പഞ്ചായത്തിലെ 10 വാർഡുകളുടെ പ്രാതിനിധ്യത്തോടെ LDF ഭൂരിപക്ഷം സ്വന്തമാക്കി. UDF-5, NDA-2, സ്വതന്ത്രർ (OTH)-2 എന്നിങ്ങനെയാണ് മറ്റു മുന്നണികളുടെ നില. വിജയികളെ പരിചയപെടുന്നതിനായി വീഡിയോ കാണുക.. Read more
തിരഞ്ഞെടുപ്പു ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എ സി മൊയ്തീൻ വോട്ടു ചെയ്തത് രാവിലെ ഏഴു മണിക്കു ശേഷമെന്ന് തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാർ പി എം അക്ബർ ജില്ലാ കലക്ടർ എസ് ഷാനവാസിനെ അറിയിച്ചു. വോട്ടെടുപ്പു ദിവസമായ ഡിസം. 10 ന് രാവിലെ 7 മണി 11 മിനുട്ട് 12 സെക്കൻ്റിലാണ് തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എം എൻ ഡി സ്കൂളിലെ ഒന്നാം ബൂത്തിൽ മന്ത്രി വോട്ടു ചെയ്തതെന്നാണ് വരണാധികാരി ജില്ലാ […] Read more