സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- -ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സംബന്ധിച്ച് 21 ന് രാവിലെ 10 മണിക്കും മുൻസിപ്പൽ കോർപ്പറേഷനുകളിൽ രാവിലെ 11 30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കേണ്ടത്. ഭരണ സ... Read more
സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എസ്. ആർ.സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഷ്യമുള്ള പ്രോഗ്രാമിൻ്റെ തിയറി പ്രാക്ടിക്കൽ ക്ലാസ്സു കൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷ, ഡയറക്ടർ ,സ്റ്റേറ്റ് റിസോഴ്സ് സെൻറർ ,നന്ദാ... Read more
01.01.1999 മുതൽ 30.11.2020 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ തൊഴിൽ രജിസ്ട്രേഷൻ റദ്ദായി സീനിയോരിറ്റി നഷ്ടമായ വിമുക്ത ഭടന്മാരായ ഉദ്യോഗാർഥികൾക്ക് അവരുടെ രജിസ്ട്രേഷൻ പുതുക്കി സീനിയോരിറ്റി നിലനിർത്തുന്നതിന് 2021 ഫെബ്രുവരി 28 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അവസരം. റദ്ദായ രജിസ്ട്രേഷൻ പുതുക്കുന്നതിന് തൊഴിൽ രജിസ്ട്രേഷൻ തിരിച്ചറിയൽ കാർഡ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക. ഫോൺ 0487 2384037 Read more
തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച്ച 16/12/2020 585 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 550 പേര് രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5671 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 134 പേര് മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 67,190 ആണ്. 61,035 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 566 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്.... Read more
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി പി ജെ ജോസഫ് രംഗത്ത്. തൊടുപുഴ നഗരസഭയിൽ കോൺഗ്രസ് പരസ്യമായി കാലുവാരി. വിമത സ്ഥാനാര്‍ഥികളെ മുന്‍നിര്‍ത്തി തങ്ങളെ തോല്‍പ്പിച്ചുവെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസ് തന്നെയാണ്. എന്നാല്‍ രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് മേധാവിത്വം നൽകിയെന്നും പിജെ ജോസഫ് പറഞ്ഞു. മറുവശത്ത് ജോസ് വിഭാഗത്തിന്റെ മുന്‍... Read more