കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന് 2020-21 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. 2021 ജനുവരി 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, ജോലി സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ്... Read more
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണല്‍ തുടങ്ങുന്നതുമുതലുള്ള പുരോഗതി ‘പി.ആര്.ഡി ലൈവ്’ മൊബൈല്‍ ആപ്പിലൂടെ അപ്പപ്പോള്‍ അറിയാം. രാവിലെ എട്ടുമണി മുതല്‍ വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള വോട്ടെണ്ണല്‍ പുരോഗതി തടസ്സങ്ങളില്ലാതെ അറിയാനാകും. സംസ്ഥാന, ജില്ലാ, കോര്പറേഷന്, നഗരസഭ, ബ്ളോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ സീറ്റുകളുടെ എണ്ണവും ലീഡു നിലയും ആപ്പിലൂടെ അറിയാനാകും. തിരക്കുകൂടിയാലും ആപ്പില്‍ ഫലങ്ങളറിയുന്നതിന് തടസ്സം വരാതിര... Read more
തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ കാത്തിരിക്കുന്നവർ ശ്രദ്ധിക്കുക; ഈ മാർഗനിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി
തിരുവനന്തപുരം: കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കും നിയന്ത്രണങ്ങൾ ഉണ്ട്. ആൾക്കൂട്ടം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നതിനാൽ ആൾക്കൂട്ടം ഒഴിവാക്കിയുള്ള ആഘോഷങ്ങൾക്കാണ് നിർദ്ദേശം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തുമ്പോൾ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. 50ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും തിരുവനന്തപുരം ജില്ലാ... Read more
ബിഹാർ സ്വദേശിയായ യുവതിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അന്ധേരി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. കോടതിയില്‍ ഹാജരായ ബിനോയ് കോടിയേരിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് കുറ്റപത്രം നൽകുന്നത്. യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനാഫലം സമർപ്പിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം ലാബില്‍ ന... Read more
2022ലെ ഉത്തർ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ജനങ്ങളെ പുറകിൽ നിന്ന് കുത്തുന്നവരാണ് യു.പിയിലെ മറ്റ് രാഷ്ട്രീയ പാർട്ടികളെന്നും കെജ്രിവാൾ പറഞ്ഞു. “എന്തുകൊണ്ടാണ് യു.പിയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കും നല്ല ചികിത്സ ലഭ്യമാകുന്നതിനുമൊക്കെ ഡൽഹിയിലേക്ക് വരേണ്ടി വരുന്നത്. സൗജന്യമായി കറന്റും കുടിവെള്ളവും, നല്ല വിദ്യാഭ്യാസവും ചികിത്സ സൗകര്യവുമൊക്കെ യു.... Read more