ചേലക്കര ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജിൽ ബി എ ഇക്കണോമിക്സ്, ബിഎ ഇംഗ്ലീഷ്, ബികോം എന്നീ കോഴ്സുകളിലേക്ക് എസ് ടി കോട്ടയിൽ ഒഴിവുകളുണ്ട്.ഡിസംബർ 18 ന് 12 മണിക്ക് മുമ്പ് കോളേജിൽ നേരിട്ടുവന്നോ ഈമെയിൽ വഴിയായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അന്നേദിവസം തന്നെ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഡിസംബർ 18 മുതൽ ഡിസംബർ 31 മൂന്നു മണി വരെ അഡ്മിഷൻ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04884 253090. ഇമെയിൽ – govtcollegechelakkara@gmail.com Read more
തൃശൂർ: കേന്ദ്ര സ്പോർട്സ് മന്ത്രാലയം ഖേലോ ഇന്ത്യ-കായിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ കളി സ്ഥലങ്ങളുടെയും കായിക സൗകര്യങ്ങളുടെയും വിവരശേഖരണം നടത്തുന്നു. ഇതിൻ്റെ ഭാഗമായി ജില്ലയിലെ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂൾ, കോളേജ്, മറ്റു സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ കൈവശമുള്ള കളി സ്ഥലങ്ങളുടെ വിവരങ്ങൾ നൽകേണ്ടതാണ്. കളിസ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഉടമസ്ഥന്റെ പേര് ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ഗ്രൗണ്ടിന്റെ വിസ്തൃത... Read more
കേരളത്തിൽ മൂന്നാംഘട്ട പോളിംഗ് അവസാനിച്ചു. വടക്കൻ ജില്ലകളിൽ 77.64 ആണ് പോളിംഗ് ശതമാനം. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് മൂന്നാംഘട്ടത്തിൽ ജനവിധി തേടിയത്. ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം- കാസർഗോഡ് – 76. 57 കണ്ണൂർ – 77.88 കോഴിക്കോട് – 78. 31 മലപ്പുറം – 78.46 നഗരസഭാ പരിധികളില്‍ ആന്തൂര്‍ നഗരസഭയിലാണ് പോളിംഗ് ഏറ്റവും കൂടുതല്‍. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അതിനിടെ ചില പ്രദേശങ്ങളിൽ അനിഷ്ട സം... Read more
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞുള്ളത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലില്‍ 2013 ജൂണ്‍ 17ന് നടന്ന യോഗത്തില്‍ ഗൂഡാലോചന നടത്തിയെന്ന് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. മുന്‍കൂര്‍ പണം അനുവദിച്ചത് നിയമവിരുദ്... Read more
ബറേലി: വരന്റെ സുഹൃത്തുക്കൾ നൃത്ത വേദിയിലേക്ക് വധുവിനെ വലിച്ചിഴച്ച് കൊണ്ടു പോയി. ഇതിൽ കുപിതയായ വധു വിവാഹത്തിൽ നിന്ന് പിൻമാറി. അവളെ ബഹുമാനിക്കാത്ത ഒരാളെ വിവാഹം കഴിക്കാൻ മകളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് വധുവിന്റെ പിതാവും വ്യക്തമാക്കി. വരന്റെ സുഹൃത്തുക്കൾ നൃത്തം ചെയ്യാൻ വലിച്ചിഴച്ചതിനെ തുടർന്ന് വധു വിവാഹപന്തലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബറേലി ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ളയാളാണ് വരൻ. വധുവാകട്ടെ കനൗജ് ജില്ലയിൽ നിന്നുള്ള വ്യക്തിയും. ഇര... Read more