തദ്ദേശ തെരഞ്ഞെടുപ്പിൽ വൈദ്യുതി മന്ത്രി എം.എം. മണിയുടെ മകള്ക്ക് വിജയം. രാജാക്കാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നിന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി സതി കുഞ്ഞുമോൻ വിജയിച്ചത്. ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലെ ടൗൺ ഭാഗം ഉൾപ്പെടുന്നതാണ് ഏഴാംവാർഡ്. രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞതവണ പ്രസിഡന്റുമായിരുന്നു. വീട് ഉൾപ്പെടുന്ന എൻ.ആർ. സിറ്റി അഞ്ചാംവാർഡിൽ നിന്നാണ് രണ്ടുവട്ടവും ജയിച്ചത്. സി.പി.എം. ജില്ലാകമ്മിറ്റി അംഗം വി.എ. കുഞ്ഞുമോനാണ് ഭർത്താവ്. മന്ത്... Read more
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്. നവംബർ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്സ്. രേഷ്മയുടെ കുടുംബം കോൺഗ്രസ് അനുകൂലികളാണ്. കോളജ് കാലത്താണ് രേഷ്മ ഇടത്തോട്ട് ചായുന്നത്. കോന്നി വിഎൻഎസ് കോളജിലെ എസ്എഫ്ഐ അംഗമായിരുന്നു രേഷ്മ. നിലവിൽ എസ്എഫ്ഐയുടെ ജില്ലാ... Read more
കൊരട്ടി : ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൊരട്ടി, മേലൂർ, കാടുകുറ്റി എന്നീ മൂന്ന് പഞ്ചായത്തുകളിലും LDF വിജയിച്ചു ഭരണം ഉറപ്പാക്കി. മേലൂർ, കൊരട്ടി പഞ്ചായതുകളിൽ മൂന്ന്, രണ്ടു സീറ്റുകൾ വീതം NDAനേടി. കൊരട്ടി പഞ്ചായത്തിൽ രണ്ടു സ്വന്തന്ത്രരും വിജയിച്ചു. വാർഡ് നിലയും മുന്നണികളും മുന്നണികൾ – വാർഡ് നില:- കൊരട്ടിLDF: 1, 2, 3, 5, 6, 7, 9, 14, 18, 19UDF: 8, 10, 11, 13, 17NDA: 4, 12സ്വതന്ത്രൻ: 15, 16 മേലൂർLDF: […] Read more
റീബിൽഡ് കേരള ഇനീഷ്യേറ്റീവ് – എൽ എസ് ജി ഡി തൃശൂർ പ്രോജക്റ്റ് ഇംപ്ളിമെൻ്റേഷൻ യൂണിറ്റിന് 2017 മുതൽക്കുള്ള ശീതികരിച്ച മോഡൽ മഹീന്ദ്ര ബൊലേറോ / സമാന മോഡൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ടാക്സി ഉടമകളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസം. 24 വരെ തൃശൂർ പോസ്റ്റോഫീസ് റോഡിലുള്ള ബി എസ് എൻ എൽ സെൻറർ മൂന്നാം നിലയിലുള്ള എക്സിക്യൂട്ടീവ് എൻജിനീയുടെ കാര്യാലയത്തിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. Read more
ഗവ മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച അനസ്തേഷ്യ ഐ സി യു പ്രവർത്തനമാരംഭിച്ചു. നവീകരണ ജോലികൾ പൂർത്തിയായ ശസ്ത്രക്രിയ തിയറ്ററുംരോഗികൾക്ക് തുറന്നുകൊടുത്തു. ആറ് കട്ടിലുകളുള്ള അനസ്തേഷ്യ ഐ സി യുവാണ് പ്രവർത്തനം ആരംഭിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞയുടൻ രോഗികളെ കിടത്താനാണ് അനസ്തേഷ്യ വിഭാഗത്തിന് കീഴിൽ പുതിയ ഐ സി യു. Read more