ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായ സര്‍വേ. തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള യുപിഎ സഖ്യവും അസമിലും പുതുച്ചേരിയിലും എന്‍ഡിഎയും മുന്നിലെത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 154 മുതല്‍ 162 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. പ്രധാന എതിരാളികളായ ബിജെപി 98 മുതല്‍ 106 സീറ്റുകള്‍വരെ നേടും. 294 അംഗ നിയമ സഭയില്‍ കോണ്‍ഗ്രസ് – ഇ... Read more
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ ഇത് അഞ്ചാംതവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 85 രൂപ 36 പൈസയും ഡീസലിന് 79 രൂപ 51 പൈസയുമായി ഉയര്‍ന്നു. അതേസമയം, കൊവിഡിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ ഉത്പാദനം കുറഞ്ഞതാണ് പെട്രോള്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. 80 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമത... Read more
ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ദിനം വിക്കറ്റിനു പിന്നിൽ നിന്ന് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പാട്ട് പാടിയത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും ഇത് ശ്രദ്ധിക്കപ്പെട്ടു. കൊച്ചുകുട്ടികൾക്കടക്കം ഏറെ സുപരിചിതമായ ‘സ്പൈഡര്മാന്, സ്പൈഡര്മാന്’ എന്ന ഈരടികളാണ് വിക്കറ്റിനു പിന്നിൽ നിന്ന് പന്ത് പാടിയത്. സ്റ്റംപ് മൈക്കിൽ പന്ത് പാട്ടുപാടുന്നത് റെക്കോർഡ് ചെയ്യപ്പെട്ടു. ഈ വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ നിറയെ പന്തിനെ ട്രോളി... Read more
ഇന്ത്യയിലെ കർഷകർക്ക് എതിരായ ബില്ല് പിൻവലിച്ച് കർഷകരെ സംരക്ഷിക്കണമെന്ന് കർഷക ഐക്യദാർഡ്യ സദസ് ഉൽഘാടനം ചെയ്ത് കൊണ്ട് എൽ. ജെ. ഡി. മണ്ഡലം പ്രസിഡണ്ട് ജോർജ്ജ് വി ഐനിക്കൽ ആവശ്യപ്പെട്ടു. രാജ്യത്ത് കാർഷികമേഖല കോപ്പറേറ്റുകൾക്ക് അടിയറവ് വെച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ എന്നും അദ്ദേഹം പറഞ്ഞു. എൽ. ജെ. ഡി. ചാലക്കുടി നിയോജക മണ്ഡലം സംഘടിപ്പിച്ച കർഷക ഐക്യദാർഢ്യ സദസിന് A. L. കൊച്ചപ്പൻ അദ്ധ്യക്ഷത വഹിച്ചു. A. E. കുമാരൻ, C. A. തോമസ്, ജനതാ പൗലോസ്, […] Read more
പാലക്കാട്: കോങ്ങാട് എം എൽ എ കെ.വി വിജയദാസ് അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. വൈകുന്നേരം 07.45ഓടെയാണ് മരിച്ചത്. കോവിഡ് നെഗറ്റീവ് ആയതിനു ശേഷം അദ്ദേഹത്തിന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ തുടരവേയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയും... Read more