സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദീനാണ് 12 കോടിയുടെ ഭാഗ്യശാലി. തിരുവനന്തപുരത്തെ ലോട്ടറി ഭവനിലെത്തി ഷറഫുദീൻ ടിക്കറ്റ് കൈമാറി. ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനം നേടിയ ഭാഗ്യവാൻ താനാണെന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഷറഫുദ്ദീൻ അറിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുള്ള ഷറഫുദീൻ ആര്യങ്കാവ് മുതൽ പുനലൂർ വരെ ബൈക്കിൽ ലോട്ടറി വിൽപ്പന നടത്തിയാണ് ഉപ ജീവനത്തിനുള്ള തുക കണ്ടെത്തുന... Read more
അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വി. കെ ശശികല ജയിൽ മോചിതയാകുന്നു. ജനുവരി 27ന് രാവിലെയാണ് ശശികല ജയിൽ മോചിതയാകുക. ശശികലയുടെ അഭിഭാഷകൻ അറിയിച്ചതാണ് ഇക്കാര്യം. സുപ്രിംകോടതി വിധിച്ച പിഴത്തുക അടച്ചാൽ 2021 ജനുവരി 27 ന് ശശികലയ്ക്ക് ജയിൽമോചിതയാകാമെന്ന് ജയിൽ സൂപ്രണ്ട് ആർ. ലത നേരത്തേ അറിയിച്ചിരുന്നു. തുടർന്ന് പിഴയടയ്ക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ശശികല ബംഗളൂരു സിറ്റി സിവ... Read more
ഇന്ത്യയുടെ ഐതിഹാസികമായ വിജയത്തിന് പിന്നാലെ കളിയാരാധകര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് രഹാനെയുടെ ക്യാപ്റ്റന്‍സിയും നിലപാടുകളുമാണ്. കളിക്കളത്തിലെ പെരുമാറ്റത്തില്‍ മാന്യതയുടെ ആള്‍രൂപമായ രഹാനെ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ആ ട്രോഫി അരങ്ങേറ്റക്കാരനായ ടി നടരാജന് കൈമാറിയാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. ആഹ്ലാദത്തിനപ്പുറം വിനയത്തിന്റെയും പക്വതയുടേയും മികച്ച മാതൃകയാണ് ക്യാപ്റ്റനെന്ന നിലയില്‍ രഹാനെ കാഴ്ചവെച്ചത്. ഒരു അരങ്ങേറ്റക്കാരനെ സംബന്ധിച്ചിടത്ത... Read more
സംസഥാന പുരാരേഖാ വകുപ്പിൽ കാർട്ടോഗ്രാഫിക് റെക്കാർഡ് സംരക്ഷണം, ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രോജക്ടുകളിലേക്ക് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/ കൺസർവേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പങ്കെടുക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളും (അസ്സൽ പകർപ്പ്) ബയോഡേറ്റയും ഹാജരാക്കണം. 22ന് രാവിലെ 10ന് തിരുവനന്തപുരം പാർക്ക് വ്യൂവിലുള്ള കേരളം ച... Read more
ന്യൂഡൽഹി: പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ ചരിത്രം രചിച്ച് വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ സർവേ. കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് 85 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സര്‍വേ യുഡിഎഫ് 53 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. ബിജെപിക്ക് ഒരു സീറ്റ് കിട്ടും. 2016 ൽ ആകെയുള്ള 140 ൽ 91 സീറ്റുമായാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. വോട്ട് വിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനെക്കാൾ ഏഴുശതമാനം മുന്നിലാണെന്നും സർവേ... Read more