കൊരട്ടി :ദേശീയപാതയോടു ചേർന്ന് മുരിങ്ങൂരിൽ പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ ഷട്ടറിന്റെ താഴുകൾ അറുത്ത നിലയിൽ കാണ്ണപെട്ടതിനെ തുടർന്ന് ബാങ്ക് മാനേജർ കൊരട്ടി പോലീസ് സ്റ്റേഷനിൽ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നത്. വെളിയാഴ്ച്ച രാവിലെ ബാങ്ക് തുറക്കുവാൻ മാനേജർ എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപെട്ടത്. പണമോ, സ്വർണമോ നഷ്ടപ്പെട്ടിട്ടില്ല. കൊരട്ടി പോലീസ് SHO അരുൺ B. K. യുടെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചു. Read more
ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കൊല്ലം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക്... Read more
കൊച്ചി: പച്ചക്കറിയില്‍ തുടങ്ങി മാസ്ക്, മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ് വരെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാനുള്ള ഉപകരണം കൊച്ചിയിലെ മേക്കര്വില്ലേജ് വികസിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ മാസ്റ്റര്‍ പ്ലാന്‍ ഇനിഷ്യേറ്റീവുമായി സഹകരിച്ച് മേക്കര്‍വില്ലേജിലെ ദേവാദിടെക് കമ്ബനിയാണ് ലുമോസ് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.കൊവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് മേക്കര്വില്ലേജ് സംരംഭത്തിന്റെ പുതിയ ഉപകരണം. സാര്‍സ്, എച് വണ്‍ എന്‍ വണ്‍, ഫ്ളൂ തുടങ്ങിയ ബ... Read more
ജോർദാനിൽ ‘ആടുജീവിതം’ ഷൂട്ടിംഗ് പൂർത്തിയാക്കി തിരികെയെത്തിയ അണിയറപ്രവർത്തകർ ക്വാറന്റീനിലാണ്. നടൻ പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങാതെ ഫോർട്ട് കൊച്ചിയിലാണ് കഴിയുന്നത്. പതിനാലു ദിവസത്തെ ക്വാറന്റീനിൽ ഏഴുദിവസം പൃഥ്വിരാജ് പൂർത്തിയാക്കി. ഇനിയുള്ള ഏഴുദിവസം വീട്ടിലാണ് ക്വാറന്റീൻ തുടരുക. ‘ഏഴ് ദിവസത്തെ എന്റെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീൻ ഇന്ന് അവസാനിക്കും. അടുത്ത ഏഴ് ദിവസം ഹോം ക്വാറന്റീനിലാണ്’. താമസിച്ച ഹോട്ടലിൽ ആതിഥ്യമര്യാദയ്ക്കും പരിചരണത്തിനുമായി മികച്ച പരിശ... Read more
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന റെക്കോർഡ് നേടിയ ബോബ് വീറ്റൺ അന്തരിച്ചു. 112 വയസ്സായിരുന്നു. ഇംഗ്ലണ്ടിലെ ഹാംപ്ഷയർ സ്വദേശിയായ അദ്ദേഹം അർബുദ രോഗം ബാധിച്ചാണ് മരണമടഞ്ഞത്. മരണവിവരം വീറ്റണിന്റെ കുടുംബം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, ഇതേ വയസ്സിൽ ജപ്പാൻ സ്വദേശി ചിറ്റേത്സു വറ്റനാബേ മരണപ്പെട്ടതിനെ തുടർന്നാണ് വീറ്റൺ ഈ നേട്ടത്തിലെത്തിയത്. ‘അദ്ദേഹം ഒരു അസാധാരണ മനുഷ്യനായിരുന്നു. ക്യാൻസറിനെ തുടർന്ന് ഉറക്കത്തിൽ വളരെ ശാന്തിയോടെ അദ്ദേഹം മരണം വരിച... Read more