പെരുന്നാൾ ദിനത്തിൽ ഗുലുമാലിലായ നടൻ ഇബ്രാഹിം കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. അനൂപ് പന്തളം വഴി മകൻ മക്ബൂൽ സൽമാനാണ് ഇബ്രാഹിം കുട്ടിക്ക് ഗുലുമാൽ പണിയൊരുക്കിയത്. അടുത്തിടെ ഇബ്രൂസ് ഡയറി എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഇബ്രാഹിം കുട്ടി ആരംഭിച്ചിരുന്നു. വിവിധയിനം പാചകക്കൂട്ടുകളും ചാനലിലൂടെ പരിചയപ്പെടുത്തിയിരുന്നു. അദ്ദേഹം പങ്കുവെച്ച കൊഞ്ച് ഫ്രൈയുടെ റെസിപ്പി പരീക്ഷിച്ച് യുവതി ബോധംകെട്ടു വീണു എന്ന പേരിലാണ് അനൂപ് പന്തളം ഇബ്രാഹിം കുട്ടിയെ... Read more
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടയം തിരുവല്ല സ്വദേശി ജോഷി (65) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടുകൂടിയാണ് മരണം സംഭവിച്ചത്. അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. 18 ാം തിയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹ രോഗമുണ്ടായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് കോട്ടയത്തേക്ക് എത്തിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം ഏഴായി. അബുദാബി – കൊച്ചി വിമാനത്തിലാണ് ജോഷി നാട്ടിലെത്തിയത്.... Read more
കണ്ണൂര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര് വിദേശത്ത് നിന്നെത്തിയവരും നാല് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്തിയവരുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധര്‍മ്മടത്തെ ഒരു കുടുംബത്തില്‍ മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി. വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് കുവൈത്തില്‍ നിന്നും രണ്ട് പേര് മസ്ക്കറ്റില്‍ നിന്നും നാട്ടിലെത്തിയവര... Read more
കുവൈത്ത്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയര്‍വേയ്സ്. കുവൈത്ത് എയര്വെയ്സിലെ എല്ലാ വിഭാഗത്തിലെ പ്രവാസി ജീവനക്കാരെയും പിരിച്ചുവിടുമെന്നും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ടാഴ്ചക്കകം ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 6925 ഓളം ജീവനക്കാരാണ് കുവൈത്തിലെ നഷ്ടത്തിലായ വിമാനക്കമ്പനിയില്‍ ജോലി ചെയ്യുന്നത്. കോവിഡ് വ്യാപന... Read more
സംസ്ഥാനത്ത് പലയിടത്തും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ആറ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകും. നാളെ 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഞായറാഴ... Read more