തിരുവനന്തപുരം: ഏറ്റവും കുറച്ചുസമയം സംസ്ഥാന മന്ത്രിയായിരുന്ന വ്യക്തിയും എം പി വീരേന്ദ്രകുമാറാണ്. 1987ലാണ് അദ്ദേഹം സംസ്ഥാന വനംമന്ത്രിയായത്. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യ ഉത്തരവ്. 48 മണിക്കൂർ മാത്രമാണ് അദ്ദേഹം മന്ത്രിയായി തുടർന്നത്. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴിൽ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്ര... Read more
കോവിഡ് 19 ഭേദമായതിന്റെ ആശ്വാസത്തിന് ഇരട്ടി മധുരവുമായി ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. 2.7 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയാണ് സിസേറിയന് നടത്തിയത്. കുവൈത്തില്‍ സ്റ്റാഫ് നഴ്സായ ജിന്‍സി ഐ.എക്സ് – 394 എയര്‍ ഇന്ത്യ എക്സ്പ്രസ് വ... Read more
പ്രേമവും അതിലെ ജോര്‍ജിനെയും മലര് മിസിനേയും ഇതുവരെ സിനിമാപ്രേമികള്‍ മറന്നിട്ടില്ല. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രത്തിന്റെ അലയൊലികള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമാ ആസ്വാദകരുടെ മനസില്‍ പല രൂപത്തില്‍ അലയടിക്കുന്നുണ്ട്. 2015ല്‍ റിലീസ് ചെയ്ത ചിത്രം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ചിത്രത്തിന് അടുത്തിടെ വരെ ചെന്നൈയില്‍ പ്രദര്‍ശനമുണ്ടായിരുന്നു. പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന് ഇതുവരെ മറ്റൊരു ചിത്രം സംവിധാനം ചെയ്തിട്ടില്ല എന്നത... Read more
മുന്‍ കേന്ദ്ര മന്ത്രിയും ജനതാദള്‍ നേതാവും രാജ്യാസഭാംഗവുമായ എം പി വീരേന്ദ്ര കുമാര്‍ അന്തരിച്ചു. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്. വിടവാങ്ങിയത് പത്രാധിപരും എഴുത്തുകാരനുമായി തിളങ്ങിയ സോഷ്യലിസ്റ്റ് നേതാവ്. പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, എ... Read more
ഇന്ന് കേരളത്തില്‍ 84 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, കൊല്ലം, ആലപ്... Read more