ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് വിവാഹ ചടങ്ങുകൾ പുനരാരംഭിക്കും. 9 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുൻനിർത്തി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. ലോക്ഡൌണില് ഇളവുകൾ വരുത്തിയതോടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്. ഇത് വരെ 58 വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് കഴിഞ്ഞുവ... Read more
ജെയിംസ് കാമറൂണിന്റെ വെള്ളിത്തിര വിസ്മയം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു. ന്യൂസിലാന്റിലാണ് ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും തുടങ്ങുക. ന്യൂസിലാന്റിലെത്തി 14 ദിവസത്തെ ക്വാറന്റൈന് ശേഷം ചിത്രീകരണം തുടങ്ങും. ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് സംവിധായകനും സംഘവും ന്യൂസിലന്റിലേക്ക് പറന്നത്. ഹോളിവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം നടന്നത്. ഭൂമിയിലെ മനുഷ്യരും പണ്ടോര ഗ്രഹത്തിലെ നവി വംശക്കാരും തമ്മിലുള്ള സംഘർഷത്തിന്റെ കഥ പറഞ്ഞ... Read more
ട്രോളിങ് നിരോധനം മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധിയുടെ കാലമാണ്.കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ ദുരിതം നേരത്തേയാക്കി.ട്രോളിംഗ് നിരോധനത്തിന് മുൻപ് കൂട്ടിവെക്കാറുള്ള കരുതൽ ലോക്ക്ഡൗണിനെ തുടർന്ന് ഇത്തവണ ഇല്ലാതായത് ദുരിതം ഇരട്ടിയാക്കും.സർക്കാർ സഹായത്തിൽ മാത്രം പ്രതീക്ഷ വെച്ച് വറുതിയുടെ കാലം നേരിടാനൊരുങ്ങുകയാണ് ഈ ജനത. കടലാണ് ഇവരുടെ ജീവശ്വാസം. ജീവിതവും സ്വപ്നങ്ങളും തന്ന കടലിനെ പക്ഷേ ലോക്ഡൌണ് കാലത്ത് കരയിൽ നിന്ന് നോക്കി നിൽക്കാനെ ഇവർക്കായുള്... Read more
ജിബൂട്ടി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആഫ്രിക്കയിൽ കുടുങ്ങിയ സിനിമാ സംഘം ഇന്ന് വൈകിട്ട് 6 മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തും. കൊച്ചി നെടുമ്പാശ്ശേരിയിലാണ് സംഘം ഇറങ്ങുക. നടൻ ദിലീഷ് പോത്തനടക്കം 71 പേർ ആ സംഘത്തിലുണ്ടാകും. പ്രൊഡ്യൂസർ പ്രത്യേകമായി ചാർട്ട് ചെയ്ത വിമാനത്തിലാണ് എത്തുക. ഏപ്രിൽ 14ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും കോവിഡ് ലോക്ക് ഡൌൺ മൂലം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു. ജിബൂട്ടി സര്‍ക്കാരും ചിത്രത്തിന്റെ... Read more
തിരുവനന്തപുരം പോത്തന്‍കോട്ട് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് കഠിനംകുളം പൊലീസ് പറയുന്നത് ഇങ്ങനെയാണ്: വീട്ടില്‍ നിന്നും വൈകിട്ട് നാലുമണിയോടെ ഭര്‍ത്താവ് വാഹത്തില്‍ കയറ്റി കഠിനംകുളം പൊലീസ് സ്റ്റേഷന് പരിധിയിലുള്ള സ്ഥലത്ത് എത്തിച്ചു. അവിടെ വച്ച് ആറുപേര്‍ അടങ്ങുന്ന സംഘം യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം നല്കി കൂട്ടബലാത്സംഗം... Read more