മലപ്പുറം നിലമ്പൂരിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളം കയറി. വിവിധ നദികളിൽ ജലനിരപ്പ് ക്രമാതീതമായി കൂടിയതിനാൽ പ്രദേശവാസികളെ ഒഴിപ്പിച്ചു. കഴിഞ്ഞവർഷം ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമല ഉൾപ്പെടുന്ന വെള്ളരിമല വില്ലേജിലും മഴ കനത്തു. ഇന്നലെ രാവിലെ മുതൽ മണിക്കൂറുകൾ നീണ്ടുനിന്ന മഴയാണ് നിലമ്പൂരിൽ വെള്ളം കയറാനിടയാക്കിയത്. നഗരത്തില്‍ പലയിടങ്ങളിലും റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. എടക്കര, വെളിയന്തോട് തുടങ്ങിയ... Read more
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സെപ്റ്റംബര്‍ മാസം മധ്യത്തോടെ ശമിക്കുമെന്ന് പഠനം. ആരോഗ്യമന്ത്രാലയത്തിലെ 2 പ്രമുഖരുടെതാണ് പഠനം. രോഗബാധിതരുടെ എണ്ണവും സുഖപ്പെട്ടവരുടെയും മരിച്ചവരുടെയും എണ്ണവും തുല്യമാകുന്നതോടെ പകര്‍ച്ചവ്യാധി ഇല്ലാതാകുമെന്ന കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലൂടെ ഡോ. അനില്‍ കുമാര്‍ (ഡപ്യൂട്ടി ഡയറക്ടര്‍ – പബ്ലിക് ഹെല്‍ത്), രുപാലി റോയി (ഡപ്യൂട്ടി അസി. ഡയറക്ടര്‍ – ലെപ്രസി) എന്നിവരാണ് ഇക്കാര്യം കണ്ടെത്തിയിരി... Read more
ആന ചരിഞ്ഞതിന്റെ പേരില്‍ കേരളത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് ആന സെന്‍സസിലെ കണക്കുകള്‍. ആനകളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നുവെന്നാണ് ആന സെന്‍സസില്‍ നിന്ന് വ്യക്തമാണ്. 1993 ലെ ആന സെൻസസ് പ്രകാരം കേരളത്തിൽ 4,286 കാട്ടാനകളാണ് ഉണ്ടായിരുന്നത്. 2017 ലെ കണക്ക് പ്രകാരം അത് 5,706 ആയി വർധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്ത് ആകെ ചരിഞ്ഞത് 836 കാട്ടാനകള്‍. ഇതിൽ 772 എണ്ണവും സ്വാഭാവികമായി ചരിഞ്ഞതാണ്. 64 ആനകളുടെ മരണത്തില്‍ അസ... Read more
കഠിനംകുളം കൂട്ടബലാത്സംഗക്കേസിലെ മുഖ്യ പ്രതി പിടിയില്‍. യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയ നൌഫലാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പൊലീസിന്റെ പിടിയിലായിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് നൌഫലിനെ കസ്റ്റഡിയിലെടുത്തത്. പീഡനം നടന്ന തീരപ്രദേശത്ത് നിന്നു തന്നെയാണ് നൌഫലിനെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളി കേന്ദ്രമേഖലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.... Read more
അസമിലെ കാമുകിയുടെ അടുത്തെത്താൻ പണമുണ്ടാക്കുന്നതിനാണ് മോഷണം നടത്തിയതെന്ന് കോട്ടയത്ത് വീട്ടമ്മയെ കൊന്ന കേസിലെ പ്രതി മുഹമ്മദ് ബിലാൽ പൊലീസിനോട് സമ്മതിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് അസമിലെ പെൺകുട്ടിയെ പരിചയപ്പെട്ടത്. ഓൺലൈൻ ഗെയിമുകൾ വഴി പണം ലഭിച്ചതായും ബിലാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അതിനിടെ കോട്ടയം ഷീബ കൊലക്കേസിലെ പ്രതി ബിലാലിനെ ആലപ്പുഴയിലെ ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷമാണ് ബിലാല്‍ ലോഡ്ജിലെത്തിയത്. മെയ് ഒന്നാം തിയ്യതി രാവിലെ... Read more