മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കുഞ്ഞിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. 56 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്. കുഞ്ഞിന്റെ സ്രവം കോവിഡ് പരിശോധനക്കയച്ചിരുന്നു. ഫലം പുറത്തുവന്നതില്‍ നിന്നാണ് കോവിഡ് നെഗറ്റീവ് ആയി കണ്ടെത്തിയത്. കോയമ്പത്തൂരിൽ നിന്ന് മെയ് അഞ്ചിനാണ് പാലക്കാട് ചെത്തല്ലൂർ സ്വദേശികളും കുഞ്ഞും എത്തിയത്. 14 ദിവസത്തെ നിരീക്ഷണം കഴിഞ്ഞ ശേഷമാണ് കുട്ടിക്ക് പനി ബാധിച്ചത്. Read more
കോഴിക്കോട്: കൊയിലാണ്ടി മാടക്കരയില്‍ കിണര്‍ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കോമത്ത്കര സ്വദേശി നാരായണ(57നാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഭാഷ്, ശശി എന്നിവരെ രക്ഷപ്പെടുത്തി. ഉച്ചയോടെയാണ് സംഭവം. മൂന്ന് തൊഴിലാളികള്‍ കിണറിൽ ഇറങ്ങിയും രണ്ടുപേര്‍ പുറത്ത് നിന്നുമായാണ് നിര്‍മ്മാണത്തിലേര്‍പ്പെട്ടത്. സ്ഥലത്ത് രണ്ട് ദിവസമായി മഴയുണ്ടായിരുന്നതിനാല്‍ നനഞ്ഞടര്‍ന്ന മണ്ണ് കിണര്‍ നിര്‍മ്മാണത്തിനിടെ ഇടിഞ്ഞ് വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജ... Read more
ബിഎ ഇംഗ്ലീഷ് അഞ്ചാം സെമസ്റ്റർ വിദ്യാർഥിനിയായ നമിത നാരായണന് ഇനി ഓൺലൈൻ പഠനത്തിനായി പുരപ്പുറത്തു കയറേണ്ട. ഒരു മൊബൈൽ നെറ്റ് വർക്കിനും റെയ്ഞ്ച് ഇല്ലാതെ വന്നതോടെയാണ് മലപ്പുറം കോട്ടയ്ക്കലിന് സമീപം അരീക്കലിൽ താമസിക്കുന്ന നമിതക്ക് പഠനത്തിന് പുരപ്പുറത്തുകയറേണ്ടിവന്നത്. ജൂൺ നാലിന് ഇതു സംബന്ധിച്ച വാർത്ത ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തപുറത്തുവന്നതോടെ ജിയോ അധികൃതരെത്തി വീട്ടിനുള്ളിൽ 4G റെയ്ഞ്ച് ലഭ്യമാക്കി. പുതിയ സിമ്മും നൽകി. കുറ്റിപ്പ... Read more
സംസ്ഥാനത്ത് കൊവിഡ് ആന്റിബോഡി ടെസ്റ്റ് തിങ്കളാഴ്ച മുതല്‍ നടത്തും. പനി ബാധിതരെയും ശ്വാസകോശ രോഗങ്ങളുള്ളവരെയും പരിശോധിക്കും. ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുടെ എണ്ണം കൂടിയതോടെയാണ് ആന്റിബോഡി പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആഴ്ച്ചയില്‍ 15,000 ത്തോളം ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആന്റിബോഡി ടെസ്റ്റുകള്‍ ആരംഭിക്കുക. ഐസിഎംആര്‍ വഴി പതിനാലായിരം കിറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യ... Read more