ചെന്നെയിൽ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് മുൻപ് അതിർത്തി കടത്തി കേരളത്തിൽ എത്തിച്ചതിൽ വാളയാറിൽ ഗുരുതര വീഴ്ച്ച. മരിച്ച എലവഞ്ചേരി സ്വദേശിയുടെ ഭാര്യയ്ക്ക് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിന് കൊവിഡ് ഉണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. മൃതദേഹം സംസ്കരിച്ച ശ്മശാനം അടച്ചു. മെയ് 22ന് രാത്രിയാണ് ചെന്നൈയിൽ നിന്ന് മലയാളിയുടെ മൃതദേഹം വാളയാർ വഴി കേരളത്തിൽ എത്തിക്കുന്നത്.... Read more
മൂന്നാറിലും പരിസര പ്രദേശങ്ങളിലും വന്യജീവിശല്യം രൂക്ഷമായതോടെ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പ് മേധാവികളുടെ പ്രത്യേക യോഗം ചേര്‍ന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്, സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം. വന്യജീവി ആക്രമണത്തില്‍ നാശനഷ്ടം സംഭവിക്കുന്ന വ്യാപരികള്‍,, കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചും കാട്ടനകളടക്കം മൂന്നാര്‍ ടൗണിലേക്കിറങ്ങാതിരിക്കാ... Read more
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 60 പൈസയാണ് വർധിച്ചത്. ഡീസലിന് 57 പൈസ കൂടി. ഇതോടെ പെട്രോൾ വില 74.15 രൂപയിലും, ഡീസൽ വില 68.38 രൂപയിലുമെത്തി. തുടർച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തുന്നത്. അഞ്ചുദിവസത്തിനിടെ പെട്രോളിന് 2.76 പൈസയാണ് വർധിച്ചിരിക്കുന്നത്. ഡീസലിന് 2.70 രൂപയുടെ വർധനവും രേഖപ്പെടുത്തി.ഡൽഹിയിൽ ഇതോടെ പെട്രോൾ വില 74 രൂപയായി. കൊൽക്കത്തയിൽ 75.94 രൂപയും, മുംബൈയിൽ 80.98 രൂപയും, ചെന്നൈയിൽ 77.96 രൂപയുമാണ് പുതുക്കിയ പ... Read more
പാലക്കാട് നിന്ന് കൊവിഡ് രോഗി തമിഴ്നാട്ടിലേക്ക് കടന്നു. ലോറി ഡ്രൈവറായി ചെന്നൈ സ്വദേശി രക്ഷപ്പെട്ടത് ജില്ലാ ആശുപത്രിയിൽ നിന്നാണ്. കഴിഞ്ഞ മാസം 5 നാണ് സംഭവം നടക്കുന്നത്. ഇയാൾ തമിഴ്നാട്ടിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ ഡെയ്ലി റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു. കഴിഞ്ഞ മാസം 30നാണ് ലോറി ഡ്രൈവറായ ഇദ്ദേഹം ചരക്കിറക്കാൻ ആലത്തൂരിൽ എത്തുന്നത്. ഇവിടെ വച്ച് ഉദരപ്രശ്നങ്ങളെ തുടർന്ന് ആലത്തൂർ സർക്കാർ ആശുപത്രിയിൽ കാണിച്ചു. കൊവിഡ് ലക്ഷണത്... Read more
പതിനഞ്ചുകാരനായ വിദ്യാർഥിയെയാണ് വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ വയല ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയെ ആണ് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പത്താം ക്ലാസുകാരനായ കുട്ടിയെ രാവിലെ പഠിക്കാനായി എഴുന്നേൽപ്പിക്കാനെത്തിയ വീട്ടുകാർ ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ തന്നെയാണെന്നാണ് പ്... Read more