കേരളാ കോൺഗ്രസിലെ തർക്കം മുതലെടുക്കാനൊരുങ്ങി ബിജെപി. ഇരു മുന്നണികളും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ കെ സുരേന്ദ്രൻ പാർട്ടിക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്നെന്ന് 24നോട് പറഞ്ഞു. പാലായിൽ മാത്രം ബിജെപിക്ക് 25000 ഉറച്ച വോട്ടുണ്ട്. മൂവാറ്റുപുഴയിൽ ബിജെപി പിന്തുണയോടെ പിസി തോമസ് ജയിച്ച മുൻ അനുഭവമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളാ കോൺഗ്രസിൽ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള തർക്കം ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുറത്തു... Read more
ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ജൂൺ 20 മുതൽ കോവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം. പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തിക ചെലവുകളും കാരണം ചാർട്ടേഡ് വിമാന സർവീസ് പദ്ധതിയിൽ നിന്ന് പിൻമാറാൻ സന്നദ്ധ സംഘടനകളും നിർബന്ധിതമാകും. ഈ മാസം ഇരുപത് മുതൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ 48 മണിക്കൂറിനു മുമ്പുള്ള കോവിഡ് ടെസ്റ്റ് റിസൽട്ട് കരുതണമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്. യു.എ.ഇയിൽ മുന്നൂറ് ദിർഹം വരെ പി.... Read more
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നു. ജൂൺ 16, 17 തീയതികളിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. ജൂൺ 16 ന് കേരളം ഉൾപ്പെടെ 21 സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച നടത്തുന്നത്. 17-ന് 15 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് കൂടിക്കാഴ്ച. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന മുഖ്യമന... Read more
കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഭാവനാത്മകമായ ഇടമാണ് ശാന്തിതീരം വാതകശ്മശാനം. മൃതദേഹം മറവ് ചെയ്യാൻ സ്ഥലപരിമിതി ഉള്ള എറണാകുളം, ത്യശ്ശൂർ ജില്ലയിൽ ഉള്ളവർ ആശ്രയിക്കുന്ന കേന്ദ്രവുമാണ്. ഇക്കഴിഞ്ഞ കാറ്റിൽ ശ്മശാനത്തിന്റെ പുക കുഴൽമറഞ്ഞ് വീണത് കാരണം പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കാൻ ഭരണ സമിതി 12 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. മാത്രവുമല്ലജില്ല ശുചിത്വമിഷൻ സ്ഥലം സന്ദർശിക്കുകയും, DPC അനുമതി ലഭിക്കുകയും ചെയ... Read more
കൊരട്ടിയിൽ ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഒത്തുകൂടി പoനം നടത്താൻ സാധ്യമാക്കാൻ ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷൻ നടപ്പാക്കുന്ന ഒപ്പം പദ്ധതിയിൽ വിവിധ സ്ഥാപനങ്ങൾക്ക് ഉള്ള എൽ.ഇ.ഡി.ടെലിവിഷൻ സെറ്റ് വിതരണം ആരംഭിച്ചു.മുരിങ്ങൂർ അംബേദ്ക്കർ സ്മാരക വായനശാല, കുറുപ്പം ജ്യോതി വായനശാല,36 കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്ന കൊരട്ടി- ദേവമാതയിലെ അനിൽ ഭവൻ, മേലൂരിലെ എരുമപാടം കോളനി എന്നിവടങ്ങളിലേക്ക് ആണ് ആദ്യാഘട്ടത്തിൽ ടെലിവിഷൻ വിതരണം ചെയ്തത്. ഇവിടങ... Read more