രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്ഥാനിൽ കാണാതായതായി റിപ്പോർട്ട്. ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഈ മാസം ആദ്യം മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ചാരവൃത്തി ആരോപിച്ച് രണ്ട് പേരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇക്കാര്യത്തില്‍ പാകിസ്... Read more
കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം. 37 ജീവനക്കാരോടാണ് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്. ഡിപ്പോയിലെ ഡ്രൈവർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് അദ്ദേഹം. വിദേശത്ത് നിന്നെത്തിയവരെ വിമാനത്താളവത്തില്‍ നിന്ന് കൊണ്ടുവന്ന കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കസാക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവര... Read more
രാജ്യത്ത് കൊവിഡ് വ്യാപനം പരമാവധിയിലെത്തുക നവംബര്‍ പകുതിയോടെ മാത്രമെന്ന് ഐസിഎംആര്‍. അഞ്ച് മാസം കൂടി കൊവിഡ് വ്യാപനം ഇതേപടി രാജ്യത്ത് തുടരും എന്നും ഐസിഎംആര്‍ ഗവേഷണ സംഘം ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി. അതേസമയം പരിശോധനകളുടെ എണ്ണം കുറയുന്നതിനെതിരെ മുന്നറിപ്പുമായ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് ടെസ്റ്റുകളുടെ പ്രതിദിന ശരാശരി വര്‍ധിപ്പിക്കണം എന്ന് നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ 34 മുതല്‍ 76 ദിവസം വരെ രാജ്യത്ത് കൊവി... Read more
കൊല്ലം കടക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന് അഖില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഒപ്പമിരുന്ന് മദ്യപിച്ച കടക്കൽ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ഇവര്‍ കുടിച്ചത് സ്പിരിറ്റ് ആണെന്നും വിഷ്ണുവാണ് ഇത് എത്തിച്ചതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം പൊലീസ് ക്യാമ്പിലെ കമാന്‍ഡോയായ അഖില്‍ നാട്ടിലെത്തിയത്. അന്ന് വൈകിട്ട് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചു. ശനിയാഴ്ച രാവിലെ മുതൽ അഖിലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെ... Read more
ഗാനരചയിതാവ് പത്മജാ രാധാകൃഷ്ണന് അന്തരിച്ചു. അന്തരിച്ച സംഗീത സംവിധായകന് എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തില്‍ മകന് എം.ആര് രാജാകൃഷ്ണന് ഈണമിട്ട പാട്ടുകള്‍ക്ക് വരികളെഴുതിയിട്ടുണ്ട്. എം.ജി രാധാകൃഷ്ണന് സംഗീതം നല്കിയ ലളിതഗാനങ്ങള്‍ക്കും വരികളെഴുതിയിട്ടുണ്ട്. തിരുവനന്തപുരത്തെ സാഹിത്യ, സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു പത്മജാ രാധാകൃഷ്ണന്. മക്കള്‍... Read more