ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുടലെടുക്കുന്നത്. ഒരു ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥനും, രണ്ട് സൈനികർക്കുമാണ് ജീവൻ നഷ്ടമായത്. നിലവിൽ ഇരുഭാഗത്തെയും സൈനിക ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടക്കുകയാണ്. കഴിഞ്ഞ 45 വർഷത്തിനിടെ ഇതാദ്യമായാണ് സൈനികരുടെ മരണം സംഭവിക്കുന്ന തരത്തിലേക്ക് ഇന്ത്യ-ചൈന സംഘർഷം നീളുന്നത്. ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ വാർഷികാഘോഷം സംബന്ധിച്ച ചർച്ചക... Read more
കൊച്ചി: ബാങ്കിന്റെ ചില്ലു വാതിൽ തകർന്ന് ശരീരത്തിൽ തുളച്ചു കയറി വീട്ടമ്മ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ബാങ്കിൽ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേർത്ത ഗ്ലാസായതിനാലാണ് തുറക്കാൻ ശ്രമിച്ചപ്പോൾ തന്നെ പൊട്ടിത്തകർന്നതെന്ന് പരാതിയ... Read more
തൃശൂർ: വിശ്വാസി കോവിഡ് ബാധിതനായി മരിച്ചാൽ അയാളുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂർ അതിരൂപതയുടെ സർക്കുലർ. സിവിൽ അധികാരികളുടെയും ബന്ധുക്കളുടെയും അനുമതിയോടെ മൃതദേഹം ദഹിപ്പിക്കാം. ദഹിപ്പിച്ച ശേഷമുള്ള ഭസ്മം പള്ളിയിലെ കല്ലറയിൽ അടക്കം ചെയ്യണം. കോവിഡ് ബാധിതരായ വിശ്വാസികൾ മരിക്കുമ്പോൾ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉയരുന്ന പശ്ചാത്തലത്തിലാണ് അതിരൂപതയുടെ നീക്കം. മൃതദേഹം ദഹിപ്പിക്കുന്നതിനെ സംബന്ധിച്ച് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ 230... Read more
കാസര്‍കോഡ് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. ഉദുമ സൌത്ത് കരിപ്പോടിയിലെ അബ്ദുൾ റഹ്മാൻ തിരുവക്കോളിയാണ് മരിച്ചത്. ദുബൈയില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. ദുബായിൽ വെച്ച് സ്രവം എടുത്തിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. Read more
കാണാതായ ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരെ പാകിസ്താൻ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്. ഇന്ത്യൻ എംബസിയിലെ ഡ്രൈവറും സിഐഎസ്എഫ് ഉദ്യോഗസ്ഥനും ആണ് ഇവരെന്നാണ് വിവരം. കാണാതായി ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്ത വിവരം പാകിസ്താന് അറിയിച്ചത്. പാകിസ്താൻ പൊലീസി ഇരുവരെയും ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതർക്ക് കൈമാറി. ഇസ്ലാമാബാദിലെ സെക്രട്ടേറിയറ്റ് പൊലീസ് സ്റ്റേഷനിൽ വച്ചാണ് ഇരുവരെയും കൈമാറിയത്. ഇക്കാര്യം ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്... Read more