മാപ്പ് സാക്ഷിയാകാൻ എൻഐഎ നിർബന്ധിച്ചുവെന്ന് പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബ്. എന്നാൽ താൻ മാപ്പ് സാക്ഷിയാകില്ലെന്നും അലൻ ഷുഹൈബ് പ്രതികരിച്ചു. രോഗബാധിതയായ അമ്മമ്മയുടെ സഹോദരിയെ സന്ദർശിക്കനായി മൂന്ന് മണിക്കൂർ പരോൾ കഴിഞ്ഞ് മടങ്ങവെയാണ് അലന്റെ പ്രതികരണം. മാപ്പുസാക്ഷിയാകാൻ തനിക്ക് മേൽ പല കോണുകളിൽ നിന്നായി സമ്മർദ്ദമുണ്ടെന്ന് അലൻ ഷുഹൈബ് കഴിഞ്ഞ ദിവസം കൊച്ചി എൻഐഎ കോടതിയിൽ മൊഴി നൽകിയിരുന്നു. പിന്നാലെയാണ് എൻഐഎ മാപ്പു സാക്ഷിയാകാൻ ഓഫർ വച്ചെന്നും, എന്നാൽ... Read more
ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മില്ലിഅ വിദ്യാർത്ഥിനി സഫൂറ സർഗാറിന് ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുമ്പോൾ ഗർഭിണിയായിരുന്നു സഫൂറ. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കുന്നതിനോട് എതിർപ്പില്ലെന്ന കേന്ദ്രസർക്കാർ നിലപാടിന് പിന്നാലെയാണ് സഫൂറയ്ക്ക് ജാമ്യം ലഭിച്ചത്. ഫെബ്രുവരിയിൽ ഡൽഹിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഏപ്രിൽ 10ന് സഫൂറ അറസ്റ്റിലാകുന്ന... Read more
ഉത്ര വധക്കേസിൽ നിർണായക കണ്ടെത്തലുമായി എട്ടംഗ വിദഗ്ധ സമിതി. അഞ്ചടിയുള്ള പാമ്പ് ജനാലവഴി എസി മുറിയിൽ കയറില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി. സൂരജിന്റെ വീടിന്റെ രണ്ടാം നിലയിൽ അണലി സ്വയം എത്തില്ലെന്നും സമിതി അഭിപ്രായപ്പെട്ടു. ഉത്രയുടേയും സൂരജിന്റേയും വീട്ടിൽ നടത്തിയ തെളിവെടുപ്പിന് ശേഷമാണ് വിദഗ്ധ സമിതി ഇക്കാര്യം വ്യക്തമാക്കി. സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. വനം വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പ് ന... Read more
ഭർത്താവിൽ നിന്ന് കുട്ടിക്കേറ്റത് ക്രൂര മർദനമെന്നും, തിരികെ നേപ്പാളിൽ പോകാൻ വേണ്ട സഹായം നൽകണമെന്നും അങ്കമാലിയിൽ പിതാവ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്റെ അമ്മ. അതേസമയം ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് 12 മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ കുട്ടി സ്വയം കണ്ണുതുറന്നതായും കരഞ്ഞതായും ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലായി. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ നിന്ന് പുറത്ത് വരുന്നത് പ്രതീക്ഷ നൽകുന്ന വിവരങ്ങളാണ്.... Read more
നിസാമുദീനിൽ നിന്നും എത്തി ക്വാറന്റൈനിലായിരുന്നു. ഈ മാസം 17ന് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്. ഈ മാസം 8ആം തിയ്യതിയാണ് ഡല്‍ഹിയിലെ നിസാമുദീനിൽ നിന്നും ഇദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്. 10ആം തിയ്യതി നാട്ടിലെത്തി ക്വാറന്റൈനിലായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ്... Read more