ഇംഗ്ലണ്ട് പര്യടത്തിനുള്ള പാകിസ്താൻ ദേശീയ ടീമിലെ ഏഴ് താരങ്ങൾക്ക് കൂടി കൊവിഡ് ബാധ. ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹസ്നൈൻ, ഇമ്രാൻ ഖാൻ, കാഷിഫ് ഭട്ടി എന്നിവർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മൂന്ന് താരങ്ങൾക്ക് കൊവിഡ് റിസൽട്ട് പോസിറ്റീവായിരുന്നു. ഇതോടെ ആകെ 10 പാക് താരങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാക് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം സ്ഥിരീകരിച്ചു. ടീമിലെ ഒരു സപ്പോർട്ട് സ്റ്റാഫിനും രോഗബാധ കണ്ടെത്തിയിട്ടുണ... Read more
ലോകത്തിലെ ഒന്നാം നമ്പർ ടെന്നിസ് താരമായ നൊവാക് ജോക്കോവിച്ചിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ജോക്കോവിച്ച് ക്രൊയേഷ്യയിൽ സംഘടിപ്പിച്ച ടൂർണമെൻ്റിൽ പങ്കെടുത്ത പല താരങ്ങൾക്കും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനും കൊവിഡ് ബാധ സ്ഥിരീകരിച്ചത്. താരത്തിനും ഭാര്യ ജെലെനക്കും കൊറോണ പോസിറ്റീവാണ്. ക്രൊയേഷ്യയിൽ അഡ്രിയ ടൂർ ടെന്നിസ് ടൂർണമെൻ്റ് സംഘടിപ്പിച്ച ജോക്കോവിച്ചിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. നേരത്തെ ടൂർണമെൻ്റിൽ പങ്കെടുത്ത ക്രൊയേഷ്യൻ താരം... Read more
കേരളത്തില്‍ ഇന്ന് 141 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 27 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്ത... Read more
കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. കുന്ദമംഗലം പന്തീർപാടം സ്വദേശി അബ്ദുൾ കബീർ ആണ് മരിച്ചത്. 48 വയസായിരുന്നു. കോഴിക്കോട് ഐ.ഐ.എമ്മിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു അബ്ദുൾ കബീർ. രക്തം ഛർദിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മരണം സംഭവിച്ചു. അബ്ദുൾ കബീറിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയക്കും Read more
ദിവസങ്ങൾക്ക് മുൻപ് ഹാജരാക്കിയ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പുനലൂർ പൊലീസ് സ്റ്റേഷനിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇൻസ്പെക്ടർ അടക്കം 36 പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ 65 വയസുകാരനാണ് പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച ജയിലിൽ പാർപ്പിക്കുന്നതിന് മുന്നോടിയായി ഇയാളുടെ സ്രവം പരിശോധനയ്ക്കയച്ചിരുന്നു. ഇന്നലെ ജാമ്യത്തിൽ ഇറങ്ങി. ഇന്നാണ് പര... Read more