സിഎ പരീക്ഷ വ്യവസ്ഥകളിൽ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് സുപ്രിംകോടതി. പരീക്ഷ തിയതിയിലും കേന്ദ്രങ്ങളിലും സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കണമെന്നും ഐസിഎഐക്ക് സുപ്രിംകോടതി നിർദേശം നൽകി. പരീക്ഷ കേന്ദ്രം മാറ്റാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണം. കൊവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആശങ്കകൾക്ക് പരിഗണന കൊടുക്കണം. പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം പരീക്ഷ. കരട് വിജ്ഞാപനം ജൂലൈ രണ്ടിന് ഹാജരാക്കണമെന്നും കോടതി നിർദേശം നൽകി. Read more
പത്തനംതിട്ടയിൽ ജിഎസ്ടി രേഖകളില്ലാതെ വിൽപ്പന നടത്താൻ ശ്രമിച്ച 90 പവൻ സ്വർണം ഇൻ്റലിജൻസ് സ്ക്വാഡ് പിടികൂടി. തൃശൂർ സ്വദേശി ബിജേഷ് ജോണാണ് സ്വർണവുമായി പിടിയിലായത്. ജിഎസ്ടി ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 32 ലക്ഷം രൂപ വിലമതിക്കുന്ന 90 പവൻ സ്വർണമാണ് പത്തനംതിട്ട ഇൻ്റലിജൻസ് വിഭാഗം പിടികൂടിയത്. ജി എസ് ടി ഇൻ്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വർണ കടകളിൽ വിൽപന നടത്താനായിരുന്നു രേഖകളില്ലാ... Read more
ഉന്നത ജുഡീഷ്യറിയിലെ കരുത്തൻ. 64 വയസ്. വേഷം ടീ ഷർട്ടും പാന്റും. കാലിൽ സ്നീക്കേഴ്സ്. ഇരിക്കുന്നത് അരക്കോടി വിലയുള്ള ആഡംബര ബൈക്കിൽ. സാമൂഹ്യ മാധ്യമങ്ങൾ എസ്.എ. ബോബ്ഡെയുടെ ഈ സൂപ്പർ കൂൾ ചിത്രം ഏറ്റെടുത്തു. ഇതിനിടെ, ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ണിലുടക്കിയവർ ഉടമയെ തിരഞ്ഞു. ദേശീയ പാർട്ടിയുടെ നേതാവിന്റെ മകന്റെ പേരിലാണ് ബൈക്കെന്ന് പ്രചാരണം. അതെങ്ങനെ രാജ്യത്തെ ഒന്നാം നമ്പർ ജുഡീഷ്യൽ ഓഫീസറുടെ പക്കലെത്തി. സംശയങ്ങളുടെ ആക്സിലേറ്റർ കുതിച്ചു. ചീഫ് ജസ്റ്റിസിനോട... Read more
ജമ്മു കശ്മീരിൽ എണ്ണക്കമ്പനികളോട് രണ്ട് മാസത്തേക്ക് ആവശ്യമുള്ള എൽപിജി സിലിണ്ടർ കരുതാനായി അധികൃതർ. കൂടാതെ ഗാന്ദർബൽ ജില്ലയിലെ സ്കൂൾ കെട്ടിടങ്ങൾ സൈനിക ആവശ്യങ്ങൾക്കായി വിട്ടുനൽകാനും നിർദേശമുണ്ട്. ഇന്ത്യ- പാക് അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്കിടെയാണ് നീക്കം. കഴിഞ്ഞ ബലാക്കോട്ട് ആക്രമണത്തിന്റെ സമയത്തും അധികൃതർ ഇതുപോലുള്ള നിർദേശം നൽകിയിരുന്നു. അതിനാൽ നിർദേശം ജനങ്ങളിൽ ആശങ്ക ഉളവാക്കിയെന്നാണ് റിപ്പോർട്ട്. ഇതേക്കുറിച്ച് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സമൂഹ മാധ്യമത്... Read more
ഋഷഭ് പന്ത് സ്പെഷ്യൽ ടാലൻ്റ് എന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. ടീം മാനേജ്മെൻ്റിൻ്റെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും എത്രയും വേഗം പന്ത് ഫോമിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ധോണിക്ക് പകരക്കാരനാവാൻ പന്തിനു കഴിയില്ലെന്നും റാത്തോർ കൂട്ടിച്ചേർത്തു. “കഴിഞ്ഞ വർഷം അത്ര മികച്ച പ്രകടനമല്ല പന്ത് കാഴ്ചവച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാൻ ഇതുവരെ അദ്ദേഹത്തിന് കഴി... Read more